വര വര്‍ണ വിസ്മയ കാഴ്ചകളുമായി ദുബൈ കെഎംസിസി ആര്‍ട്ട് ഗ്യാലറി

34
50-ാമത് ഡഅഋ ദേശീയ ദിനാഘോഷ ഭാഗമായി ദുബൈ കെഎംസിസി ആര്‍ട്ട് ഗ്യാലറി പ്രദര്‍ശനം ഡോ. പി.സരിന്‍ ഐഎഎസ് ഉദ്ഘാടനം ചെയ്യുന്നു

ദുബൈ: 50-ാമത് യുഎഇ ദേശീയ ദിനാഘോഷ ഭാഗമായി ദുബൈ കെഎംസിസി ആര്‍ട്ട് ഗ്യാലറി പ്രദര്‍ശനം സംഘടിപ്പിച്ചു. യുഎഇയുടെ തനിമയും പ്രവാസി മലയളികളുടെ കലാമികവും പ്രകടമാക്കുന്നതായിരുന്നു പ്രദര്‍ശനം. കാലിഗ്രാഫി, പോയിന്റലിസം ആര്‍ട്ട്, ഫോട്ടോഗ്രാഫി, ഛായാചിത്രം തുടങ്ങിയ ഇനങ്ങളിലായി 10ഓളം കാലാകാരന്മാരുടെ മികവാര്‍ന്ന സൃഷ്ടികളാണ് പ്രദര്‍ശനത്തിനായി ഒരുക്കിയിരുന്നത്. രണ്ട് ദിവസം നീണ്ടു നിന്ന ആര്‍ട്ട് ഗ്യാലറി പ്രദര്‍ശനം പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ഡോ. പി.സരിന്‍ ഐഎഎസ് ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹത്തിന്റെ സകല മേഖലകളെയും സ്പര്‍ശിക്കുന്ന പ്രവര്‍ത്തന ശൈലിയാണ് ദുബൈ കെഎംസിസിയുടേതെന്നും, അതിന്റെ ഭാഗമാണ് ഇത്തരം കലാമൂല്യമുള്ള ചടങ്ങുകളെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

പ്രവാസ ലോകത്തെ മലയാളി സമൂഹത്തിലെ കലാകാരന്മാര്‍ക്ക് ഇത്തരം ചടങ്ങുകള്‍ വലിയ പ്രോത്സാഹനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അല്‍ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ മനോജ് മുഖ്യാഥിതിയായി പങ്കെടുത്തു. ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഹനീഫ ചെര്‍ക്കള അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി ട്രഷറര്‍ നിസാര്‍ തളങ്കര, സംസ്ഥാന ആക്റ്റിംഗ് പ്രസിഡന്റ് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, മുസ്തഫ തിരൂര്‍, പി.കെ ഇസ്മായില്‍, ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കര്‍, ഒ.കെ.ഇബ്രാഹിം പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികളായ റഈസ് തലശ്ശേരി, മുഹമ്മദ് പട്ടാമ്പി, കെ.പി.എ സലാം,അഡ്വ. ഇബ്രാഹിം ഖലീല്‍, മജീദ് മടക്കി മല തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. ആര്‍ട്ട് ഗ്യാലറി പ്രദര്‍ശനത്തില്‍ പങ്കാളികളായ ഖലീലുല്ലാഹ് ചെംനാട്, ഹനീഫ് കല്‍മാട്ട, നദീം മുസ്തഫ, പി.കെ ഫൈസല്‍, ഫാറൂഖ് കോക്കൂര്‍, ഷിനി ഇബ്രാഹിം, ആയിഷ മൊയ്തു എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സംഘാടക സമിതി ജന.കണ്‍വീനര്‍ പി.വി നാസര്‍ സ്വാഗതവും കോഓര്‍ഡിനേറ്റര്‍ ഷാനവാസ് തലശ്ശേരി നന്ദിയും പറഞ്ഞു. 2020ലെ ദേശീയ ഭിന്നശേഷി അവാര്‍ഡ് ജേതാവ് റിന്‍ഷാ പുറത്തൂരിന്റെ ഗാനാലാപനം സദസ്സിന് ഏറെ ഹൃദ്യമായി. ഇബ്രാഹിം ബേരികെ, അബ്ദുല്‍ റഹിമാന്‍ ഇസ്മായില്‍, ശിഹാബ് ഇരിവേറ്റി, അബ്ദുല്‍ സലാം പരി, നൗഷാദ് പറവണ്ണ, സിദ്ദീഖ് ചൗക്കി, അബ്ദുല്‍ മജീദ് കയ്യോടി, ഷംസുദ്ദീന്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.