ദുബൈ കെഎംസിസി ‘കേരളീയം’ ശ്രദ്ധയാകര്‍ഷിച്ചു; സാംസ്‌കാരിക സമ്മേളനം വഹാബ് എംപി ഉദ്ഘാടനം ചെയ്തു

37
യുഎഇ ദേശീയ ദിനാഘോഷ ഭാഗമായി ദുബൈ കെഎംസിസി സംഘടിപ്പിച്ച 'കേരളീയം' സാംസ്‌കാരിക സമ്മേളനം പി.വി അബ്ദുല്‍ വഹാബ് എംപി ഉദ്ഘാടനം ചെയ്യുന്നു

ദുബൈ: യുഎഇ ദേശീയ ദിനാഘോഷ ഭാഗമായി ദുബൈ കെഎംസിസി സംഘടിപ്പിച്ച ‘കേരളീയം’ ശ്രദ്ധയാകര്‍ഷിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ പി.എ ഫാറൂഖിന്റെ അധ്യക്ഷതയില്‍ സാംസ്‌കാരിക സമ്മേളനം പി.വി അബ്ദുല്‍ വഹാബ് എംപി ഉദ്ഘാടനം ചെയ്തു. തമിഴ്‌നാട് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എ.അബ്ദുറഹ്മാന്‍ മുഖ്യാതിഥിയായിരുന്നു. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ അഡ്വ. വി.എം മുഹമ്മദ് ഗസ്സാലി മുഖ്യ പ്രഭാഷണം നടത്തി. യുഎഇ കെഎംസിസി ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ, ദുബൈ കെഎംസിസി ആക്റ്റിംഗ് പ്രസിഡണ്ട് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ജന.സെക്രട്ടറി മുസ്തഫ തിരൂര്‍, ട്രഷറര്‍ പി.കെ ഇസ്മായില്‍, സീനിയര്‍ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍, വൈസ് പ്രസിഡണ്ട് മുഹമ്മദ് പട്ടാമ്പി പ്രസംഗിച്ചു. ദുബൈ സ്‌കൗട്ട് സെല്‍ഫ് ഡിഫന്‍സ് സെന്റര്‍ സംഘത്തിന്റെ കളരി പ്രദര്‍ശനം കേരളീയത്തിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു.
ഹംസ തൊട്ടി, ഒ.കെ ഇബ്രാഹിം, പി.വി റയീസ്, എന്‍.കെ ഇബ്രാഹിം, ഹനീഫ് ചേര്‍ക്കള, കെ.പി.എ സലാം, മജീദ് മടക്കിമല, അഡ്വ. ഖലീല്‍, മുന്‍ ട്രഷറര്‍ എ.സി ഇസ്മായില്‍ തുടങ്ങിയ സംസ്ഥാന-ജില്ലാ ഭാരവാഹികള്‍ സംബന്ധിച്ചു. ജന.കണ്‍വീനര്‍ പി.എസ് മുഹമ്മദ് സ്വാഗതവും സലാം കന്യപ്പാടി നന്ദിയും പറഞ്ഞു.

കളരി അഭ്യാസ പ്രകടനത്തില്‍ നിന്ന്