ദുബൈ കെഎംസിസി നേതൃസംഗമം 17ന്; നജീബ് കാന്തപുരം എംഎല്‍എ പങ്കടുക്കും

17

ദുബൈ: യുഎഇ 50-ാം ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെഎംസിസി നേതൃസംഗമം നവംബര്‍ 17ന് ബുധനാഴ്ച രാത്രി 8 മണിക്ക് അല്‍ ബറാഹ കെഎംസിസി ആസ്ഥാനത്ത് നടക്കും. നേതൃസംഗമം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ് ഉദ്ഘാടനം ചെയ്യും. നജീബ് കാന്തപുരം എംഎല്‍എ മുഖ്യ പ്രഭാഷകനായി പങ്കടുക്കുന്ന നേതൃസംഗമത്തില്‍ പ്രമുഖ നേതാക്കള്‍ സംബന്ധിക്കും. അല്‍ബറാഹ കെഎംസിസി ആസ്ഥാനത്ത് പ്രത്യേകം സജജമാക്കിയ ഓഡിറ്റോറിയത്തിലാണ് പരിപാടി. ജില്ലാ കമ്മിറ്റി മുഖേന മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത അഗങ്ങളെ ഉള്‍പ്പടുത്തിയാണ് നേതൃസംഗമം ക്രമീകരിച്ചിട്ടുള്ളത്.