ദേശീയദിനാഘോഷ  റാലിയിൽ ദുബൈ പോലീസിനൊപ്പം കെ എം സി സി യും പങ്കാളിയായി

25
യു എ ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ദുബൈ പോലീസിനോപ്പം കൈകോർത്ത് ദുബൈ കെ എം സി സി നടത്തിയ റാലിയിൽ ദുബൈ പോലീസ് മേധാവികളും കെ എം സി സി നേതാക്കളും നേതൃത്വം നൽകുന്നു...

ദുബൈ യു എ ഇ അമ്പതാം ദേശീയ  ദിനാഘോഷത്തോട് അനുബന്ധിച്ച് ദുബൈ പോലീസിനോടപ്പം കൈകോർത്ത് ദുബൈ കെ എം സി സി നേതാക്കളും പ്രവർത്തകൻമാരും നേതാക്കളും റാലിയിൽ അണി ചേർന്ന് നൈഫ് റോഡ് പരിസരത്ത് നടന്ന റാലി ശ്രദ്ധേയമായി… കോവിഡ് പശ്ചാത്തലത്തിൽ പരിമിതമായ പേരെ മാത്രമാണ് റാലിയിൽ ഉൾപ്പടുത്തിയിരുന്നുള്ളുവേങ്കിലും ദുബൈ പോലീസിലെ പ്രമുഖ ഉദ്യോഗസ്ഥൻമാരും ദുബൈ കെ എം സി സി സംസ്ഥാന നേതാക്കളും പ്രവാസ ലോകത്തെ പരിമിതമായ പ്രമുഖരും അണിനിരന്ന റാലി കോവി ഡാനനന്തരം നടക്കുന്ന പ്രൗഢമായ ചടങ്ങായി മാറുകയായിരുന്നു…. നൈഫ് പരിസരത്തെ റോഡുകൾ വലം വെച്ചതിനു ശേഷം നൈഫ് പോലീസ് സ്റ്റേഷൻ അങ്കണത്തിൽ അമ്പതാം ദേശീ വാർഷികത്തിൻ്റെ ലോഘോയും UAE യുടെ പതാകയിലും രൂപപ്പെടുത്തിയ കെഴ്ക്ക് ദുബൈ പോലീസ് മേധാവികളും കെ എം സി സി നേതാക്കളും ചേർന്ന് മുറിച്ചു കൊണ്ടും മധുര പലഹാരങ്ങൾ മുറുച്ചും ആഘോഷത്തിൽ പങ്കു ചേർന്നു.മുൻ കാലങ്ങളിൽ ദേശീയ ദിനാഘോഷ റാലി വിപുലമായ രീതിയിൽ വർണശബളമായി ദുബൈ പോലീസുമായി ചേർന്ന് ദുബൈ കെ എം സി സി വൻ ജനപങ്കാളത്തോടെ സംഘടിപ്പിച്ചിരുന്നു.. ദുബൈ പോലീസ് മേധാവി മുഹമ്മദ് സുൽത്താൻ ഹസ്സൻ അഹമ്മദ് അഹമ്മദ്.  ബ്രിഗേഡിയർ അഹമ്മദ് മസൂർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് മേധാവികളും ദുബൈ കെ എം സി സി നേതാക്കളായ ഹുസൈനാർ ഹാജി എടച്ചാക്കൈ.മുസ്തഫ തിരൂർ. പി കെ ഇസ്മായിൽ ഹംസ തൊട്ടി  ഇബ്രാഹിം മുറിച്ചാണ്ടി അഡ്വ സാജിദ്. ഒ കെ ഇബ്രാഹിം. റയീസ് തലശേരി എൻ കെ ഇബ്രാഹിം .അശ്റഫ് കൊടുങ്ങല്ലൂർ.ഒ മൊയ്തു .അഡ്വ ഇബ്രാഹിം ഖലീൽ.കെ പി എ സലാം.ഹസ്സൻ ചാലിൽ, ഇസ്മായിൽ അരൂക്കുറ്റി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.