ദുബൈ-കൊയിലാണ്ടി മണ്ഡലം കെഎംസിസിയുടെ ‘എക്‌സ്പ്‌ളോറിയ’ നവ്യാനുഭവമായി

9
ദുബൈ-കൊയിലാണ്ടി മണ്ഡലം കെഎംസിസി 'എക്‌സ്പ്‌ളോറിയ' ക്യാമ്പ് ഇബ്രാഹിം മുറിച്ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു


ദുബൈ: ദുബൈ കെഎംസിസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘എക്‌സ്പ്‌ളോറിയ കോണ്‍ക്‌ളേവ്’ പ്രതിനിധി സമ്മേളനം ഉള്ളടക്ക മികവ് കൊണ്ടും സംഘാടനം കൊണ്ടും നവ്യാനുഭവമായി. ദുബൈ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് നാസിം പാണക്കാട് അധ്യക്ഷത വഹിച്ചു. കെഎംസിസി കോഴിക്കോട് ജില്ലാ ജന.സെക്രട്ടറി കെ.പി മുഹമ്മദ്, വൈസ് പ്രസിഡന്റ് അഷ്‌റഫ് പള്ളിക്കര,നേതാക്കളായ ഹംസ പയ്യോളി, വലിയാണ്ടി അബ്ദുല്ല, അഡ്വ. സാജിദ് കോട്ടക്കല്‍ ആശംസ നേര്‍ന്നു. മണ്ഡലം ജന.സെക്രട്ടറി ജലീല്‍ മശ്ഹൂര്‍ സ്വാഗതവും ട്രഷറര്‍ നിഷാദ് മൊയ്ദു നന്ദിയും പറഞ്ഞു. കെഎംസിസി വളണ്ടിയര്‍മാരായ അസീസ് മേലടി (ക്യാമ്പ് ഡയറക്ടര്‍), ഹാഫിസ് ഷഫീഖ് ദാരിമി, റഹീസ് കോട്ടക്കല്‍, മുബഷിര്‍ തിക്കോടി, റഫീഖ് മൂടാടി, മീഡിയ കണ്‍വീനര്‍ നബീല്‍ നാരങ്ങോളി എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു. വിവിധ സെഷനുകളില്‍ ഹാഫിസ് മുഹമ്മദ് സാബിത് ഹനീഫി, റഫീഖ് തിരുവള്ളൂര്‍, ഖാദര്‍ കുട്ടി നടുവണ്ണൂര്‍ എന്നിവര്‍ ക്‌ളാസെടുത്തു. സംഘടനാ ചര്‍ച്ചയില്‍ സി.ഫാത്തിഹ് മോഡറേറ്ററായി. ഭാരവഹികളായ മുനീര്‍ ടി.ടി, റിയാസ് ഹൈദര്‍, ജബ്ബാര്‍ വി.വി കൊയിലാണ്ടി, ഗഫൂര്‍ പുളിയുള്ളതില്‍, നിസാര്‍ പി.വി കോടിക്കല്‍, സാജിദ് പുറത്തൂട്ട്, റസാഖ് കൂടത്തില്‍, ജാഫര്‍ നിലയെടുത്ത് നേതൃത്വം നല്‍കി. മൊയ്ദീന്‍ പട്ടായി, റിഫിയത്ത് എന്‍.കെ, ഷഫീഖ് സംസം, സിറാജ് കോടിക്കല്‍ എന്നിവര്‍ ചര്‍ച്ചയുടെ ക്രോഡീകരണം നടത്തി. സയ്യിദ് മുഹമ്മദ് ബാഫഖി തങ്ങള്‍, യൂനുസ് വരിക്കോളി, സൈദ് ഉമര്‍ മശ്ഹൂര്‍, ബഷീര്‍ വി.വി.കെ, അന്‍സല്‍ കെ.വി, റിയാസ് കാട്ടടി, റാഷിദ് സി.കെ, സുഹൈല്‍ പൂക്കാട്, സിദ്ദീഖ് മുള്ളന്‍കുനി, ബഷീര്‍ തൈക്കണ്ടി എന്നിവര്‍ വിവിധ സെഷനുകളില്‍ പ്രിസീഡിയം അലങ്കരിച്ചു. ജന.സെക്രട്ടറി സയ്യിദ് ജലീല്‍ മശ്ഹൂര്‍ ഉപസംഹാരം പ്രസംഗം നടത്തി. നിഷാദ് മൊയ്ദു പ്രമേയം അവതരിപ്പിച്ചു. അസീസ് സുല്‍ത്താന്‍ മേലടി നന്ദി പറഞ്ഞു. ക്യാമ്പ് അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.