ദുബൈ കെഎംസിസി കായികോത്സവം 25 മുതല്‍

35

ദുബൈ: യുഎഇ 50-ാം ദേശീയ ദിനാഘോഷ ഭാഗമായി ദുബൈ കെഎംസിസിയുടെ കായികോത്സവത്തിന് നവംബര്‍ 25ന് ചെസ്സ് മത്സരത്തോടെ തുടക്കമാകും. തുടര്‍ന്ന് വിവിധ ഇടങ്ങളിലായി സ്‌പോര്‍ട്‌സ്, ഗെയിംസ് മത്സര-പ്രദര്‍ശന പരിപാടികള്‍ നടക്കും. ജില്ലാ കമ്മറ്റികള്‍ മുഖേനയാണ് പരിപാടികളില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇ തിനകം തന്നെ വിവിധ ജില്ലാ ഘടകങ്ങള്‍ മത്സര ഇനങ്ങളില്‍ പരമാവധി സാന്നിധ്യമറിയിച്ച് വിജയത്തിലെത്താന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
ഇതുസംബന്ധമായി ചേര്‍ന്ന പ്രഥമ ആലോചനാ യോഗത്തില്‍
ചെയര്‍മാന്‍ എന്‍.കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓര്‍ഗ.സെക്രട്ടറി ഹംസ തൊട്ടിയില്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ട്രഷറര്‍ പി.കെഇസ്മായില്‍, വൈസ് പ്രസിഡന്റ് മുസ്തഫ വേങ്ങര, സെക്രട്ടറിമാരായ അഷ്‌റഫ് കൊടുങ്ങല്ലൂര്‍, ഒ.മൊയ്തു, അഡ്വ. ഇബ്രാഹിം ഖലീല്‍, കായിക വിഭാഗം ജന.കണ്‍വീനര്‍ കെ.പി മുഹമ്മദ്, യാഹു മോന്‍, ഉബൈദ് ചേറ്റുവ, ജമാല്‍ മനയത്ത് പ്രസംഗിച്ചു. ഹംസ ഹാജി മാട്ടുമ്മല്‍,
അഷ്‌റഫ് തോട്ടോളി, റഫീഖ് പി.കെ, ഹസൈനാര്‍ കാസര്‍കോട്, റഷീദ് ആവിയില്‍, ജാസിം ഖാന്‍, ഇബ്രാഹിം കുട്ടി, സാജിദ് സുദീര്‍ തിരുവനന്തപുരം, സിദ്ദീഖ് കാലടി, മുഹമ്മദ് ഷബിന്‍ തിരുവനന്തപുരം ചര്‍ച്ചയില്‍ പങ്കെടുത്തു. കോഓര്‍ഡിനേറ്റര്‍ അഹ്മദ് ഖനി സ്വാഗതം പറഞ്ഞു. കണ്‍വീനര്‍മാരായ ഷാനവാസ് കിടാരന്‍ പരിപാടികള്‍ വിശദീകരിച്ചു. മുസതഫ ചാരുപടിക്കല്‍ നന്ദി പറഞ്ഞു.