ദ്വീപ് കവിതകള്‍ പ്രകാശനം ചെയ്തു

17
അനസ് മാള എഡിറ്റ് ചെയ്ത ദ്വീപ് കവിതകള്‍ അബു അന്ത്രോത്തിന് നല്‍കി സതി അങ്കമാലി പ്രകാശനം ചെയ്യുന്നു

ദുബൈ: പുതിയ നിയമങ്ങളുടെ കെണിയില്‍ പെട്ട് സമര മുഖത്തുള്ള ലക്ഷദ്വീപ് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രവാസി ഇന്ത്യ യുഎഇ പ്രസിദ്ധീകരിച്ച പ്രതിരോധ കാവ്യ സമാഹാരം ദ്വീപ് കവിതകള്‍ ലക്ഷദ്വീപ് നിവാസിയും കവിയുമായ അബു അന്ത്രോത്തിന് നല്‍കി ആക്റ്റിവിസ്റ്റും കവിയും പ്രസാധകയുമായ സതി അങ്കമാലി പ്രകാശനം ചെയ്തു.
ബഷീര്‍ തിക്കോടി പുസ്തക പരിചയം നടത്തി. മുരളി മംഗലത്ത്, പി. ശിവപ്രസാദ്, ടി.പി മുഹമ്മദ് ശമീം ആശംസ നേര്‍ന്നു. മാസ്റ്റര്‍ ചിന്മയ് ബിജു കവിത ആലപിച്ചു.
എന്‍.പി ഹാഫിസ് മുഹമ്മദ്, നവാസ് പൂനൂര്‍, വൈ.എ റഹീം, പുന്നക്കന്‍ മുഹമ്മദലി, ഫൈസല്‍ ഏളേറ്റില്‍, ബന്ന ചേന്നമംഗലൂര്‍, രമേഷ് പെരുമ്പിലാവ്, അബുല്ലൈസ് എടപ്പാള്‍, പി.ഐ നൗഷാദ്, റസീന കെ.പി, എം.സി.എ നാസര്‍, നസീര്‍ കാതിയാളം, അരുണ്‍ സുന്ദര്‍രാജ്, അക്ബര്‍ ലിപി, ഇസ്മായില്‍ മേലടി, ബൈജു തുടങ്ങിയവര്‍ സംബന്ധിച്ചു.
എഡിറ്റര്‍ അനസ് മാള നന്ദി പറഞ്ഞു. ഹമീദ് ചങ്ങരംകുളം അവതാരകനായിരുന്നു.
ലിപി പബ്‌ളികേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. വില 120 രൂപ.