ശസ്ത്രക്രിയാ വിദഗ്ധരുടെ തുടര്‍ പഠന സമ്മേളനം ശ്രദ്ധേയമായി

9
ജിഐഎസ് സാരഥികള്‍

ദുബൈ: ഹൃദയ ശസ്ത്രക്രിയയുടെ നൂതന മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്ത് ഗള്‍ഫ് ഇന്റര്‍വെന്‍ഷന്‍ കോണ്‍ഫറന്‍സ് (ജഒിഐഎസ്) ശ്രദ്ധേയമായി. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഡോക്ടര്‍മാരെത്തി. ദുബൈ ഫെസ്റ്റിവല്‍ സിറ്റിയിലെ ഇന്റര്‍കോണ്‍ടിനെന്റലിലായിരുന്നു സമ്മേളനം. യുഎഇയിലെ ചില ആശുപത്രികളില്‍ നടക്കുന്ന ശസ്ത്രക്രിയകള്‍ വേദിയില്‍ തത്സമയം പ്രദര്‍ശിപ്പിച്ചു. തുടര്‍ പഠന ഭാഗമായി നടന്ന ശില്‍പ ശാലകള്‍ ഗുണകരമായെന്ന് ജിഐഎസ് പ്രസിഡന്റ് ഡോ. ഫവാസ് അല്‍ മുതൈരി പറഞ്ഞു. മഹാമാരിക്ക് ശേഷം ആദ്യമായാണ് നേരിട്ട് ഇത്തരമൊരു സമ്മേളനം നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദഗ്ധ ഡോക്ടര്‍മാര്‍ ഓണ്‍ലൈനായി പങ്കെടുത്തു. വൈസ് പ്രസിഡന്റ് അബ്ദുല്ല ശിഹാബ്, ജന.സെക്രട്ടറി മൂസ അക്ബര്‍, ട്രഷറര്‍ ഖാലിദ് ബിന്‍ ഥാനി നേതൃത്വം നല്‍കി. സമ്മേളനം മികച്ച അനുഭവമായെന്ന് അഡ്വാന്‍സ്ഡ് ഹെല്‍ത് കെയര്‍ മാര്‍ക്കറ്റിംഗ് കോഓര്‍ഡിനേറ്റര്‍ ഖമറുദ്ദീന്‍ അഹ്മദ് പറഞ്ഞു.