ഏറ്റവും വിശ്വാസ്യതയുള്ള സ്വര്‍ണ ഓഹരി വ്യാപാര പങ്കാളിയായി യുഎഇ മാറുന്നു

12
ഐബിഎംസി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സജിത് കുമാര്‍ പി.കെയും ഐസിസി ചെയര്‍മാന്‍ ഹുമൈദ് ബിന്‍ സാലവും അര്‍മാനി ുേഹാട്ടലില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍

ഐബിഎംസി യുഎഇ ലോകത്തിലെ ഏറ്റവും വലിയ ഹൈബ്രിഡ് ഗ്‌ളോബല്‍ ഗോള്‍ഡ് കണ്‍വെന്‍ഷന്‍ ദുബൈയില്‍ നടത്തി

ദുബൈ: കൂടുതല്‍ സുരക്ഷിതമായ ഇമാര്‍ക്കറ്റ് ട്രേഡ് ഫ്‌ളോ പ്‌ളാറ്റ്‌ഫോമുകളുടെയും രാജ്യ പങ്കാളിത്തത്തിന്റെയും ആഗമനത്തോടെ യുഎഇ ലോകത്തിലെ ഏറ്റവും വിശ്വസനീയമായ സ്വര്‍ണ ഓഹരി വ്യാപാര കേന്ദ്രമായി മാറി. ഈ പശ്ചാത്തലത്തില്‍ ഐബിഎംസി യുഎഇ  ലോകത്തിലെ ഏറ്റവും വലിയ ഹൈബ്രിഡ് ഗ്‌ളോബല്‍ ഗോള്‍ഡ് കണ്‍വെന്‍ഷന്‍ ദുബൈ ബര്‍ജ് ഖലീഫയിലെ അര്‍മാനി ഹോട്ടലില്‍ നടത്തി.
നൂതന സംരക്ഷണ സംവിധാനമുള്ള, സുരക്ഷിതവും  കൂടുതല്‍ സുതാര്യവുമായ ഇമാര്‍ക്കറ്റ് ട്രേഡ് ഫ്‌ളോ പ്‌ളാറ്റ്‌ഫോമുകള്‍ യുഎഇയെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു. ഇത് സ്വര്‍ണ വ്യാപാര കേന്ദ്രമായ യുഎഇയിലേക്ക് സ്വര്‍ണ വ്യവസായ ഓഹരി യുടമകളെ ആകര്‍ഷിക്കുന്നു.
ട്രേഡ് ക്രെഡിറ്റ് ഇന്‍ഷുറന്‍സ്, ഫാക്ടറിംഗ്, ഫിനാന്‍സിംഗ് നിബന്ധനകള്‍ എന്നിവ പോലുള്ള കൂടുതല്‍ ഉദാരവത്കൃത പരിരക്ഷാ ടൂളുകളുടെ ലഭ്യതയോടെ വിപണി ഇതിനകം തന്നെ കൂടുതല്‍ അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഈ വളര്‍ച്ച നിലനിര്‍ത്താനും ഏകീകരിക്കാനുമുള്ള കൂടുതല്‍ നടപടികളെ കുറിച്ചാണ് കണ്‍വെന്‍ഷന്‍ ഒരുക്കിയത്. ഇതില്‍ വിദഗ്ധരും പങ്കാളികളും ചര്‍ച്ച നടത്തി. യുഎഇ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും പരിപാടിയുടെ സഹ സംഘാടകരായിരുന്നു. 5 ഭൂഖണ്ഡങ്ങളിലായി സ്ഥിതി ചെയ്യുന്ന 50ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. സുരക്ഷിതമായ വ്യാപാര പ്രവാഹ സംവിധാനങ്ങള്‍ ഉപയോഗിച്ച് അന്താരാഷ്ട്ര സ്വര്‍ണ വ്യാപാരം വര്‍ധിപ്പിക്കാനുള്ള നടപടികളും അവസരങ്ങളും നയതന്ത്ര കോണ്‍ക്‌ളേവ് ചര്‍ച്ച ചെയ്തു. ട്രേഡ് ക്രെഡിറ്റ് ഇന്‍ഷുറന്‍സ്, ഫാക്ടറിംഗ്, ഫിനാന്‍സിംഗ് നിബന്ധനകള്‍ തുടങ്ങിയ സംരക്ഷണ ഉപകരണങ്ങള്‍ എങ്ങനെ ഉപയോഗിക്കാമെന്നതിലും പൊതു-സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിലും അതുവഴി അതത് രാജ്യങ്ങളിലെ ബിസിനസ് വര്‍ധിപ്പിക്കുന്നതിലും ചര്‍ച്ച നടന്നു.
ഇറ്റലി, മാലി, ഉഗാണ്ട, അംഗോള, റുവാണ്ട, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്‌ളിക്, പാപുവ ന്യൂ ഗിനിയ, പെറു എന്നിവിടങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞര്‍ അതത് രാജ്യങ്ങളിലെ അവസരങ്ങള്‍ അക്കമിട്ടു നിരത്തി. യുഎഇയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള നിക്ഷേപങ്ങള്‍  ക്ഷണിക്കുകയും ചെയ്തു.
സ്വര്‍ണാഭരണ വ്യാപാരത്തെ കുറിച്ചുള്ള പ്രത്യേക സെഷനില്‍ പങ്കെടുത്ത ഇറ്റാലിയന്‍ പങ്കാളികള്‍ സ്വര്‍ണാഭരണ ബിസിനസിന് ഇറ്റലി വാഗ്ദാനം ചെയ്യുന്ന അവസരങ്ങള്‍ അവതരിപ്പിച്ചു. യുഎഇയുടെ 50-ാം വാര്‍ഷികം കണക്കിലെടുത്ത് അതുല്യമായ സ്വര്‍ണ ചരിത്ര മാസ്റ്റര്‍പീസുകള്‍  ഇറ്റലി പുറത്തിറക്കി.
”ജിസിസിയുടെ എണ്ണ ഇതര മേഖലയുടെ വൈവിധ്യവത്കരണ പരിപാടിയെയും മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ചയെയും പിന്തുണക്കാന്‍ ഈ കണ്‍വെന്‍ഷനിലൂടെ അന്താരാഷ്ട്ര വാണിജ്യ പ്രമുഖരുടെ  നെറ്റ്‌വര്‍ക്കിംഗ് സുഗമമാക്കി ആഗോള തലത്തില്‍ യുഎഇയെ വിശ്വസനീയമായ ഗോള്‍ഡ് ട്രേഡ് ഫ്‌ളോ പങ്കാളിയായി സ്ഥാപിക്കുകയെന്നതാണ് ഞങ്ങളുടെ ദൗത്യം. ആഗോള ഗോള്‍ഡ് വ്യവസായത്തില്‍ സജീവമായ ചുവടുകളോടെ നൂതന പരിഹാരങ്ങളുള്ള, മഹാമാരിയുടെ പശ്ചാത്തലത്തില്‍ യുഎഇ സമ്പദ് വ്യവസ്ഥയുടെ പ്രതിരോധ ശേഷിയുടെയും പൊരുത്തപ്പെടുത്തലിന്റെയും സാക്ഷ്യപത്രമാണ് സമ്മേളനം” -ഐബിഎംസി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സജിത് കുമാര്‍ പി.കെ പറഞ്ഞു.
”2021ലെ ഗ്‌ളോബല്‍ ഗോള്‍ഡ് കണ്‍വെന്‍ഷന്‍ യുഎഇയുടെ 50-ാമത് ദേശീയ ദിനാഘോഷത്തിനായി സമര്‍പ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. 5 ഭൂഖണ്ഡങ്ങളില്‍ നിന്നും 50ലധികം രാജ്യങ്ങളില്‍ നിന്നുമുള്ള ആഗോള സംഘടനകളുടെ പങ്കാളിത്തത്തോടെയുള്ള  മികച്ച പ്രതികരണം, യുഎഇയിലെ അന്താരാഷ്ട്ര സമൂഹത്തിന്റെ ആത്മവിശ്വാസം കാണിക്കുന്നു. യുഎഇ ആഗോള സ്വര്‍ണ വ്യാപാര കേന്ദ്രത്തിന്റെ ലീഡറായി നിലകൊള്ളുന്നു” -ഐബിഎംസി യുഎഇ ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഹമദ് പറഞ്ഞു.
”പുതിയ വിപണി, ഡിമാന്‍ഡിലെ മാറ്റം, റഗുലേറ്ററി പരിഷ്‌കാരങ്ങള്‍, പുതിയ തരം പങ്കാളികള്‍, നവീകരണവും സാങ്കേതിക വിദ്യയും എന്നിവക്കൊപ്പം ആഗോള സ്വര്‍ണ വിപണിയുടെ പാറ്റേണുകള്‍ അഭൂതപൂര്‍വമായ മാറ്റത്തെ അഭിമുഖീകരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഹൈബ്രിഡ് ഗോള്‍ഡ് കണ്‍വെന്‍ഷനായ ഗ്‌ളോബല്‍ ഗോള്‍ഡ് കണ്‍വെന്‍ഷന് ദുബൈ ആതിഥേയത്വം വഹിക്കുന്നതിലൂടെ, വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാനും പുതിയ വികാസ പാത കണ്ടെത്താനും സാധിക്കുമെന്ന് ഐസിസി ചെയര്‍മാന്‍ ഹുമൈദ് ബിന്‍ സാലം അഭിപ്രായപ്പെട്ടു.