ഗള്‍ഫ് വാര്‍ത്ത ഗോള്‍ഡന്‍ സിഗ്‌നേചര്‍ അവാര്‍ഡ്‌സ് വ്യാഴാഴ്ച ക്രൗണ്‍ പ്‌ളാസയില്‍

22

ദുബൈ: യുഎഇയുടെ അന്‍പതാം ദേശീയ ദിനാഘോഷം പ്രമാണിച്ച് വിവിധ രംഗങ്ങളില്‍ സുവര്‍ണ മുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിക്കുന്ന ഗള്‍ഫ് വാര്‍ത്ത ഗോള്‍ഡന്‍ സിഗ്‌നേചര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിജയകരമായ ആശയങ്ങള്‍, ബിസിനസ്, മാധ്യമ രംഗം, മൂല്യവത്തായ സാമൂഹിക സേവനം തുടങ്ങി വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കാണ് പ്രത്യേക ആദരം നല്‍കുന്നത്. നവംബര്‍ 18ന് വാഴാഴ്ച ദേര ക്രൗണ്‍ പ്‌ളാാസ ഹോട്ടലില്‍ നടക്കുന്ന അവാര്‍ഡ് നിശയില്‍ പ്രമുഖ ഗസല്‍ ദമ്പതികളായ റാസ ബീഗം, പിന്നണി ഗായിക അമൃത സുരേഷ് തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന ലൈവ് പെര്‍ഫോമന്‍സ് ഉള്‍പ്പെടെയുള്ള കലാ പ്രകടനങ്ങളും അരങ്ങേറുന്നുണ്ട്.
കഴിഞ്ഞ നാല് പതിറ്റാണ്ടായി പ്രവാസികളുടെ ജീവല്‍ പ്രശ്‌നങ്ങളെ വിവിധ മാധ്യമങ്ങളിലൂടെ അവതരിപ്പിച്ച് സാധാരണക്കാരന്റെ വക്താവായി മാറിയ നിസാര്‍ സെയ്ദ് (ദുബായ് വാര്‍ത്ത) ആണ് ലെജന്‍ഡറി മീഡിയ പേഴ്‌സനാലിറ്റി അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടത്.
സംഘര്‍ഷ ഭരിതമായ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും സാഹസിക റിപ്പോര്‍ട്ടിംഗ് നടത്തി മാധ്യമ രംഗത്തെ തന്നെ ശക്തമായ സ്ത്രീ സാന്നിധ്യമായി മാറിയ അഞ്ജന ശങ്കര്‍ (ഖലീജ് ടൈംസ്) ആണ് ഗോള്‍ഡന്‍ സിഗ്‌നേചര്‍ ഇന്‍ ജേര്‍ണലിസം എക്‌സലന്‍സി അവാര്‍ഡിന് അര്‍ഹയായത്.
രണ്ടു പതിറ്റാണ്ടിലേറെയായി ഗള്‍ഫ് കുടിയേറ്റത്തിന്റെ സങ്കീര്‍ണതകളും വേദനകളും മലയാളി വായനക്കാരിലേക്കെത്തിക്കുന്നതോടൊപ്പം, യെമന്‍ ദുരിതമുള്‍പ്പെടെയുള്ള മാനുഷിക വിഷയങ്ങള്‍ മലയാള പ്രേക്ഷകരിലേക്കെത്തിക്കുന്ന എം.സി.എ നാസര്‍ (മീഡിയ വണ്‍) ഗോള്‍ഡന്‍ സിഗ്‌നേചര്‍ ഇന്‍ ടിവി ജേര്‍ണലിസം വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു.
ബിസിനസ് സെറ്റപ് സേവന രംഗത്തെ മുന്‍നിര ബ്രാന്‍ഡായ എമിറേറ്റ്‌സ് ഫസ്റ്റ് മേധാവി ജമാദ് ഉസ്മാന്‍, എബിസി കാര്‍ഗോ, അസ്സന്‍ഷ്യ സര്‍വീസസ് എംഡി നിത ജോസഫ്, മര്‍മ ചികിത്സാ വിദഗ്ധന്‍ ജയരാജ് വൈദ്യ, ഡിസാബോ ആപ്പ് ഉടമ അഫ്താബ് അന്‍വര്‍, അല്‍ നൂര്‍ പോളിക്‌ളിനിക് സ്ഥാപകന്‍ നിയാസ് കണ്ണോത്ത്, ലൈഫ് സ്‌റ്റൈല്‍ വിദഗ്ധന്‍ വിജോബി വക്കച്ചന്‍, മിഡില്‍ ഈസ്റ്റ് ഗ്രൂപ് ഓഫ് കമ്പനീസ് ഉടമ സജി ചെറിയാന്‍, ലീഗല്‍ മാക്‌സിംസ് എംഡി അഡ്വ. ഷറഫുദ്ദീന്‍, മോഡേണ്‍ ഹെയര്‍ ഫിക്‌സിംഗ് ഉടമ മുജീബ് തറമ്മല്‍, ലക്കി ഗ്രൂപ് മേധാവി ശശികുമാര്‍ തണ്ടലത്ത്, സാമ്പത്തിക വിദഗ്ധന്‍ ഷഹീന്‍ ഷാ, ഡോ. പുത്തൂര്‍ റഹ്മാന്‍, ചാക്കോ ഊളക്കാടന്‍ തുടങ്ങിയവര്‍ അതത് രംഗങ്ങളിലെ സാമൂഹിക പ്രതിബദ്ധതയിലൂന്നിയ സേവനം മുന്‍നിര്‍ത്തി അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടു.
മലയാളി റേഡിയോ ശ്രോതാക്കളുടെ ഇഷ്ട താരങ്ങളായ ആര്‍ജെ മിഥുന്‍ (ഐകോണിക് മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍),  ആര്‍ജെ വൈശാഖ് (പോപുലര്‍ റേഡിയോ പേഴ്‌സനാലിറ്റി) ആര്‍ജെ ഫസ്‌ലു (സോഷ്യലി കമ്മിറ്റഡ് ന്യൂസ് പേഴ്‌സനാലിറ്റി), ഫുഡ് എടിഎം സ്ഥാപക ആയിഷ ഖാന്‍ (ഗോള്‍ഡന്‍ മോഡല്‍ ഇന്‍ സോഷ്യല്‍ ചേഞ്ച്) ഡോ. ജാബിര്‍ & ഡോ. സൈഫു സലാം (ഗോള്‍ഡന്‍ ഹീറോസ് ഇന്‍ സോഷ്യല്‍ ഹെല്‍ത്ത് അവയര്‍നസ്) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
വ്യാഴം വൈകുന്നേരം ഏഴ് മുതലാണ് പ്രോഗ്രാം ആരംഭിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും എന്‍ട്രി പാസിനും: 058 1273206.