‘ഹിന്ദിന്റെ ഇതിഹാസം’ പ്രകാശിതമായി

26

ഷാര്‍ജ: മുജീബ് ജൈഹൂന്‍ രചിച്ച് ഒലിവ് ബുക്‌സ് പ്രസിദ്ധീകരിച്ച ചരിത്ര നോവല്‍ ‘ഹിന്ദിന്റെ ഇതിഹാസം’ നാല്‍പതാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ പ്രകാശിതമായി. ഒലിവ് ചെയര്‍മാന്‍ ഡോ. എം.കെ മുനീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ദുബൈ ബ്രിട്ടിഷ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ അബ്ദുല്ല അല്‍ ശംസിയാണ് പ്രകാശനം നിര്‍വഹിച്ചത്.
അതിനൂതനമായ ആഖ്യാന ശൈലിയിലൂടെയും ഉപമാലങ്കാരങ്ങളിലെ സമ്പന്നതയിലൂടെയും കേരള മുസ്‌ലിം പൈതൃകം അനാവരണം ചെയ്യുന്ന ചരിത്ര നോവല്‍ ആര്‍ജെ ഫസ്‌ലു സദസ്സിന് പരിചയപ്പെടുത്തി.