‘ജിഎംയു ഗ്‌ളോബല്‍ അലൂംനി സമ്മിറ്റി’ല്‍ മുന്‍നിരക്കാര്‍ക്ക് അംഗീകാരം

11
ആരോഗ്യ പരിചരണ മേഖലക്ക് നല്‍കിയ നിര്‍ണായക സംഭാവനകള്‍ കണക്കിലെടുത്ത് ലോകമെങ്ങുമുള്ള 24അലൂനിംകള്‍ക്ക് അംഗീകാരം
 
90 രാജ്യങ്ങളില്‍ നിന്നുള്ള 2,500 ആരോഗ്യ പ്രൊഫഷണല്‍ ബിരുദധാരികളടങ്ങിയ ശക്തമായ പൂര്‍വവിദ്യാര്‍ത്ഥി ശൃംഖലയാണ് ജിഎംയുവിന്റേത്. അവരില്‍ 11% യുഎഇ പൗരന്മാര്‍

അജ്മാന്‍: പൂര്‍വ വദ്യാര്‍ത്ഥികളുടെ വിജയവും നിശ്ചയ ദാര്‍ഢ്യവും കഠിനാധ്വാനവും ആഘോഷിച്ച് ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി നവംബര്‍ 20ന് അജ്മാന്‍ ബാഹി പാലസ് ഹോട്ടലില്‍ ‘ജിഎംയു ഗ്‌ളോബല്‍ അലൂംനി സമ്മിറ്റ്’ സംഘടിപ്പിച്ചു. ലോകമെങ്ങുമുള്ള ആരോഗ്യ പരിചരണ മേഖലയില്‍ നേതൃശേഷി, ഗവേഷണം, സാമൂഹിക സേവനം എന്നീ വിഭാഗങ്ങളില്‍ അസാധാരണ സംഭവനകളര്‍പ്പിച്ച തെരഞ്ഞെടുത്ത 24 പൂര്‍വ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. അമേരിക്ക, ബ്രിട്ടന്‍, അയര്‍ലാന്റ്, യുഎഇ, ഇന്ത്യ, കെനിയ, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ ന്യൂറോ സര്‍ജറി, കോവിഡ്-സാംക്രമിക രോഗങ്ങള്‍, സ്‌പോര്‍ട്‌സ് മെഡിസിന്‍, നഴ്‌സിംഗ്, ഫിസിയോതെറാപി, ഫാര്‍മസി, മെഡിക്കല്‍ വിദ്യാഭ്യാസം, പീഡിയാട്രിക് സര്‍ജറി മേഖലകളില്‍ നേതൃതലത്തില്‍ പ്രവര്‍ത്തിക്കുന്ന വളരെ പ്രഗല്‍ഭരായവരാണ് ആദരിക്കപ്പെട്ടവര്‍.
90 രാജ്യങ്ങളില്‍ നിന്നുള്ള 2,500ലധികം ആരോഗ്യ പ്രൊഫഷനല്‍ ബിരുദധാരികളാണ് ജിഎംയു അലൂംനിയിലുള്ളത്. പബ്‌ളിക് ഹോസ്പിറ്റലുകളിലെ കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്മാര്‍ മുതല്‍ വിജയിച്ച സ്വകാര്യ പ്രാക്റ്റീഷനര്‍മാര്‍ വരെ, ജിഎംയു അടക്കം പ്രശസ്ത സര്‍വകലാശാലകളില്‍ ഫാകല്‍റ്റികളായി ജോലി ചെയ്യുന്ന ഗവേഷകരും സംരംഭകരും സിഒഒകള്‍ കള്‍ മുതല്‍ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളുടെ സിഇഒമാര്‍ വരെയും, ലോകമെമ്പാടു നിന്നും തെരഞ്ഞെടുക്കപ്പെട്ട ഈ പ്രഗല്‍ഭമതികര്‍ തങ്ങളുടെ മേഖലകളില്‍ അമൂല്യ സ്ഥാനങ്ങള്‍ നേടിക്കഴിഞ്ഞരാണ്. യുഎഇയിലെ വിവിധ ആശുപത്രികളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി ഇമാറാത്തി മെഡിക്കല്‍ പ്രാക്റ്റീഷനര്‍മാരും ഇവരിലുള്‍പ്പെടുന്നു. രാജ്യത്തെ ആരോഗ്യ സംരക്ഷണ ലക്ഷ്യങ്ങളിലേക്ക് മുന്നേറാന്‍ ഇവര്‍ സഹായിക്കുന്നു. മന്ത്രാലയത്തില്‍ സുപ്രധാന സ്ഥാനങ്ങള്‍ വഹിക്കുന്ന ഇമാറാത്തികള്‍ രാജ്യത്തെ നയങ്ങള്‍ തീരുമാനിക്കുന്നതില്‍ സ്വാധീന ശക്തികളാണ്. ഏകദേശം 40 ജിഎംയു ബിരുദധാരികള്‍ നിലവില്‍ തുംബേ ഗ്രൂപ്പില്‍ ജോലി ചെയ്യുന്നു. 136 പേര്‍ ഞങ്ങളുടെ സ്വന്തം എംഒഎച്ച് അംഗീകൃത ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പിലാണ്.
ജേതാക്കളെ ആദരിച്ച സമ്മിറ്റില്‍ ജിഎംയു സ്ഥാപക പ്രസിഡന്റും ഗവര്‍ണര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഡോ. തുംബേ മൊയ്തീന്‍ മുഖ്യാതിഥിയായിരുന്നു. ”ഞങ്ങളുടെ പൂര്‍വവിദ്യാര്‍ത്ഥികള്‍ ഞങ്ങളുടെ ഏറ്റവും മികച്ച അംബാസഡര്‍മാരാണ്. അവരുടെ ഭാവി പ്രയത്‌നങ്ങളില്‍ ഞങ്ങള്‍ എല്ലാ പിന്തുണയും ഉറപ്പ് നല്‍കുന്നു” -ചടങ്ങില്‍ പങ്കെടുത്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
ജിഎംയു അലൂംനികളില്‍ ഇപ്പോള്‍ ബിരുദധാരികളായ 60% സ്ത്രീകളും 40% പുരുഷന്മാരുമാണുള്ളത്. യുഎഇ പൗരന്മാര്‍ 11%, ജിസിസി പൗരന്മാര്‍ 7%, മറ്റ് അറബ് വംശജര്‍ 14%, ഏഷ്യക്കാര്‍ 44%, ആഫ്രിക്കക്കാര്‍ 16%, മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ 10% എന്നിങ്ങനെയാണ്.
”നിങ്ങള്‍ ജിഎംയുവിന്റെ ഭൂതകാലത്തിന്റെ പ്രതിഫലനവും വര്‍ത്തമാന കാലത്തിന്റെ പ്രതിനിധാനവും ഭാവിയിലേക്കുള്ള ലിങ്കുമാണ്. ഓരോരുത്തരും സ്വയം ലക്ഷ്യങ്ങള്‍ വെക്കുകയും ജീവിത കാലം മുഴുവന്‍ പഠിതാക്കളാവുകയും ഉയരത്തിലെത്താനും സ്വപ്നങ്ങള്‍ നിറവേറ്റാനും പ്രധാനമാണെന്ന് കാണിച്ചു തരികയും ചെയ്തു. നിങ്ങള്‍ ഞങ്ങളുടെ അഭിമാനമാണ്. ഈ സര്‍വകലാശാലയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാന്‍ നിങ്ങള്‍ സഹായിച്ചു. കഴിഞ്ഞ ഒരു വര്‍ഷം പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരുന്നു. എന്നാല്‍, ലോകമെമ്പാടുമുള്ള നമ്മുടെ പൂര്‍വവിദ്യാര്‍ത്ഥികള്‍ അവരുടെ കടമകള്‍ നിറവേറ്റി തങ്ങളുടെ രാജ്യത്തെയും ലോകത്തെയും സേവിക്കാനാകുന്ന നിര്‍ണായക അവസരത്തിനൊത്തുയര്‍വെന്നത് പ്രത്യേകംപ്രസ്താവ്യമാണ്” -പൂര്‍വവിദ്യാര്‍ത്ഥികള്‍ക്ക് ആവേശകരമായ സന്ദേശം നല്‍കി ജിഎംയു ചാന്‍സലര്‍ പ്രൊഫ. ഹുസാം ഹംദി പറഞ്ഞു.
അടുത്തിടെയായി യൂണിവേഴ്‌സിറ്റി സ്വന്തമാക്കിയ നേട്ടങ്ങളെ കുറിച്ചും പ്രൊഫ. ഹംദി എടുത്തു പറഞ്ഞു.
ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍, ജിഎംയുവിലെ അനുബന്ധ ഫാകല്‍റ്റി തസ്തികകള്‍, തൊഴിലവസരങ്ങള്‍, ജിഎംയുവിന്റെ ഇലൈബ്രറി പഠന വിഭവങ്ങളിലേക്കുള്ള പൂര്‍ണ പ്രവേശനം എന്നിവ ഉള്‍പ്പെടെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്കായി ചാന്‍സലര്‍ നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു.
ജിഎംയു അതിന്റെ പൂര്‍വവിദ്യാര്‍ത്ഥികളുമായി സമ്പര്‍ക്കവും നല്ല ബന്ധവും നിലനിര്‍ത്തുന്നു. വിദ്യാര്‍ത്ഥികളുടെ നേട്ടങ്ങളിലും അവരുടെ പ്രയാണം അവരെ എവിടേക്കാണ് എത്തിച്ചത് എന്നതിലും സ്ഥാപനത്തിന് താല്‍പര്യമുണ്ട്. പൂര്‍വ വിദ്യാര്‍ത്ഥികളെ പരസ്പരം ബന്ധിപ്പിക്കാനും വിദ്യാര്‍ത്ഥികളെയും അലൂംനികളെയും ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും പിന്തുണക്കുന്നതിനായി ജിഎംയു അലൂനി സൊസൈറ്റി സ്ഥാപിച്ചു. യുഎസ്, യുകെ, കാനഡ, ജര്‍മനി, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ പൂര്‍വവിദ്യാര്‍ത്ഥി ചാപ്റ്ററുകള്‍ സ്ഥാപിച്ചു.