ദുബൈ കെഎംസിസിയില്‍ രാജ്യാന്തര സെമിനാര്‍ ഇന്ന്

97

ദുബൈ: യുഎഇയുടെ 50-ാം ദേശീയ ദിന ഭാഗമായി ദുബൈ കെഎംസിസി നടപ്പാക്കുന്ന 50 ഇന പരിപാടികളിലെ സുപ്രധാന ഇനങ്ങളിലൊന്നായ ഇന്റര്‍ നാഷണല്‍ സെമിനാര്‍ ഇന്ന് (വെള്ളിയാഴ്ച) വൈകുന്നേരം 6 മണിക്ക് ദുബൈ കെഎംസിസി ആസ്ഥാനത്ത് സംഘടിപ്പിക്കും.
വിദ്യാഭ്യാസ വിദഗ്ധരും ശാസ്ത്രജ്ഞരും സദസ്സുമായി സംവദിക്കുന്നു.
മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ ദുബൈ മേധാവി എഞ്ചി. സഈദ് അല്‍ മന്‍സൂരി, ദുബൈ യൂണിവേഴ്‌സിറ്റിയിലെ എഞ്ചിനീയറിംഗ്-ഐടി വകുപ്പ് ഡീന്‍ ഡോ. അലവിക്കുഞ്ഞ്, ഇഡാപ്റ്റ് സിഇഒയും എഴുത്തുകാരനുമായ ഉമര്‍ അബ്ദുല്‍ സലാം എന്നിവര്‍ നയിക്കുന്ന മെഗാ പ്രോഗ്രാമിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ചെയര്‍മാന്‍ കെ.പി.എ സലാമും ജന.കണ്‍വീനര്‍ ജംഷാദ് വടക്കേതിലും അറിയിച്ചു. രജിസ്‌ട്രേനുള്ള ലിങ്ക്:

https://docs.google.com/forms/d/e/1FAIpQLSfa3FcxP2bfQAFHYjaVQ888KyjzLcv2o2QhDa3j2xDJJozfZg/viewform?usp=sf_link