കടലുണ്ടി നഗരം നിവാസികളുടെ കൂട്ടായ്മക്ക് രൂപം നല്‍കി

20

 

 

ദുബൈ: യുഎഇയിലെ കടലുണ്ടി നഗരം നിവാസികളുടെ വിപുലമായ യോഗം ഖിസൈസ് ആര്‍എജി ഓഫീസില്‍ ചേര്‍ന്ന് നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു. കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കെ.പി.എ സലാം (പ്രസി.), ജംഷി നാലകത്ത് (ജന.സെക്ര.), മുഹമ്മദ് റാഫി ടി.പി (ട്രഷ.), ജംഷാദ് എ.പി, മര്‍സൂഖ് തങ്ങള്‍ (വൈ.പ്രസി.), അഷ്‌റഫ് തങ്ങള്‍, മുഹ്‌സിന്‍ വി.പി (ജോ.സെക്ര.).
പി.പൂക്കുഞ്ഞി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. പി.അര്‍ഷാദ്,  കെ.പി അഷ്‌റഫ്, കുഞ്ഞിമുഹമ്മദ്, ഷൗക്കത്ത്, നിയാസ് തങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. യോഗത്തില്‍ കെ.പി.എ സലാം അധ്യക്ഷത വഹിച്ചു. ജംഷി സ്വാഗതവും മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.

ജംഷി നാലകത്ത് (ജന.സെക്ര.)

മുഹമ്മദ് റാഫി (ട്രഷ.)