25-ാം വാര്‍ഷികം: ഒറ്റ ദിവസം 25 ഔട്‌ലെറ്റുകള്‍ തുറന്ന് ലൈഫ് ഫാര്‍മസി

8
ലൈഫ് ഫാര്‍മസി ഗ്രൂപ് സിഇഒ ജോബിലാല്‍ വാവച്ചന്‍, ഡെപ്യൂട്ടി സിഇഒ ആദം അബ്ദുല്‍ നാസര്‍, ഡെപ്യൂട്ടി ജന.മാനേജര്‍ കൃഷ്ണ കിഷോര്‍ എന്നിവര്‍ ്വാര്‍ത്താസമ്മേളനത്തില്‍

300-ാമത് ഫാര്‍മസി ആരംഭിച്ചു, ക്‌ളിനിക്കുകളിലേക്ക് പ്രവേശിക്കുന്നതായി പ്രഖ്യാപനം

വളര്‍ച്ചാ സമര്‍പ്പം ദീര്‍ഘവീക്ഷണമുള്ള രാഷ്ട്ര നേതാക്കള്‍ പരിപോഷിപ്പിച്ച യുഎഇയുടെ സജീവമായ ബിസിനസ് കാലാവസ്ഥക്ക്

ദുബായ്: യുഎഇയിലെ ഏറ്റവും വലിയ ഫാര്‍മസി ശൃംഖലയുടെ ഉടമസ്ഥതയിലുള്ള രാജ്യത്ത് വളര്‍ന്ന ബ്രാന്‍ഡായ ലൈഫ് ഹെല്‍ത് കെയര്‍ ഗ്രൂപ് അതിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രാഥമികാരോഗ്യ സംരക്ഷണത്തിലേക്കും ക്‌ളിനിക്കുകളിലേക്കും ചുവടു വെക്കുന്നതായി പ്രഖ്യാപനം. രാജ്യത്തുടനീളം 100 ദശലക്ഷം ദിര്‍ഹം നിക്ഷേപത്തില്‍ 20 ക്‌ളിനിക്കുകള്‍ തുറക്കാനാണ് പദ്ധതി.
വൈവിധ്യവത്കരണ വിശദാംശങ്ങള്‍ വെളിപ്പെടുത്തി ലൈഫ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ് 25-ാം വാര്‍ഷിക ദിനത്തില്‍ 25 ലൈഫ് ഫാര്‍മസി ഔട്‌ലെറ്റുകള്‍ തുറക്കുന്നു. ഇത് യുഎഇയുടെ ആരോഗ്യ സംരക്ഷണ, സൗഖ്യ വിപണിയുടെ വളര്‍ച്ചയില്‍ ഗ്രൂപ്പിന്റെ മുന്നോട്ടുള്ള ആത്മവിശ്വാസത്തെ സൂചിപ്പിക്കുന്നതാണ്.
”ലൈഫ് ഹെല്‍ത് കെയര്‍ ഗ്രൂപ്പിന് ഈ സുദിനം സുപ്രധാനമാണ്. യുഎഇയുടെ ആരോഗ്യ സംരക്ഷണത്തിനും സൗഖ്യ വിപണിക്കും ഞങ്ങളുടെ സ്ഥിര വളര്‍ച്ചക്കും സംഭാവനക്കും കിരീട ധാരണമായ ദിനം.
ഞങ്ങളെ സംബന്ധിച്ചിടത്തോളം, 25 വര്‍ഷമായി രാജ്യത്തെ ഫാര്‍മസി വിഭാഗത്തില്‍ മികച്ച സ്വീകാര്യത നേടിയ ബ്രാന്‍ഡ് എന്ന നിലയില്‍ പ്രാഥമികാരോഗ്യ പരിപാലന മേഖലയിലേക്ക് മാറുന്നത് സ്വാഭാവികമായ പുരോഗതിയാണ്” -ലൈഫ് ഹെല്‍ത് കെയര്‍ ഗ്രൂപ് ചെയര്‍മാനും എംഡിയുമായ അബ്ദുല്‍ നാസര്‍ പറഞ്ഞു.
ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലെ ശൃംഖലയിലേക്ക് 25 പുതിയ ഫാര്‍മസികള്‍ കൂടി ചേര്‍ത്തുകൊണ്ട് ലൈഫ് ഫാര്‍മസി അതിന്റെ ശൃംഖലയിലെ 300 ഫാര്‍മസികള്‍ കടന്നത് അപൂര്‍വ നാഴികക്കല്ലായിയിരിക്കുന്നു.
യുഎഇ ഗവണ്‍മെന്റിന്റെയും ഭരണാധികാരികളുടെയും അനുഗ്രഹവും പിന്തുണയുമില്ലാതെ ഞങ്ങളുടെ വളര്‍ച്ച സാധ്യമാകുമായിരുന്നില്ല. യുഎഇയുടെ 50-ാം വാര്‍ഷികത്തില്‍ രാജ്യത്തെ അഭിനന്ദിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഒപ്പം, സുവര്‍ണ ജൂബിലിക്ക് അഭിവാദ്യമായി ഞങ്ങളുടെ ഈ ഫാര്‍മസികളും ക്‌ളിനിക്കുകളും സമര്‍പ്പിക്കാനും ആഗ്രഹിക്കുന്നു -അദ്ദേഹം പറഞ്ഞു.
അടുത്തിടെ മാത്രം ലൈഫ് ഫാര്‍മസി യുഎഇയില്‍ ഒരു ദിവസം 10 ഫാര്‍മസികളുടെ ഒരു ശൃംഖല തന്നെ തുറന്നിരുന്നു. മഹാമാരി കാലയളവിലെ സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവന സൂചനയായി ഇത് പരക്കെ അംഗീകരിക്കപ്പെട്ടു. ലൈഫിന്റെ വന്‍കിട ഫാര്‍മസികളുടെ ഫോര്‍മാറ്റിനകത്തെ വാക് ഇന്‍ ക്‌ളിനിക്കുകളും കമ്യൂണിറ്റി ക്‌ളിനിക്കുകളും ഗ്രൂപ്പിന്റെ സമാഹാരത്തില്‍ കൂടുതല്‍ മൂല്യം പ്രദാനം ചെയ്യും.
”1996ല്‍ ദുബായ് ജുമൈറയില്‍ ലൈഫ് ഫാര്‍മസിയുടെ ഒരു ഔട്‌ലെറ്റില്‍ തുടങ്ങി, ഈ 25 വര്‍ഷത്തിനിടയില്‍ വമ്പിച്ച പരിവര്‍ത്തനത്തിന് വിധേയമായ ഹെല്‍ത് കെയര്‍ റീടെയില്‍ ഇടത്തിലേക്കുള്ള ഞങ്ങളുടെ സംഭാവനകളില്‍ ഞങ്ങള്‍ അഭിമാനിക്കുകയാണിന്ന്. ഞങ്ങളുടെ പ്രാഥമികാരോഗ്യ ബിസിനസ് രാജ്യത്തിന്റെ പ്രതിബദ്ധതാ സേവനത്തിന്റെ ഉയര്‍ന്ന തലങ്ങളിലേക്കുള്ള ആരോഗ്യ-സൗഖ്യ പ്രയാണ വേദിയിലെത്തിക്കും” -ലൈഫ് ഫാര്‍മസി സിഇഒ ജോബിലാല്‍ പറഞ്ഞു.
ലൈഫ് ഫാര്‍മസി ഇന്ന് 300-ാമത്തേതില്‍ എത്തിയതോടെ, ഹെല്‍ത് കെയര്‍ ഗ്രൂപ്പിന് ഇപ്പോള്‍ മൊത്തം 700,000 ചതുരശ്ര അടി ബിസിനസ് സ്‌പേസ് ഉണ്ട്. യുഎഇയിലെ ഒരു ഫാര്‍മസി ഗ്രൂപ്പിനുള്ള ഏറ്റവും വിസ്തൃതമായ ഇടമാണിത്. പ്രതിരോധമാണ് പരിചരണത്തെക്കാള്‍ മെച്ചമെന്ന സമീപനമാണ് ലൈഫ് ഹെല്‍ത് കെയര്‍ ഗ്രൂപ്പിന്റെ പ്രധാന ശ്രദ്ധ. ഇത് പ്രാഥമിക ആരോഗ്യ മേഖലയിലെ തന്ത്രപരമായ നിക്ഷേപങ്ങളെ നയിക്കുകയും ചെയ്യും.
ആദ്യ ഡ്രൈവ് ത്രൂ ഫാര്‍മസി, ആദ്യ ഹെല്‍ത് കെയര്‍ ഹൈപര്‍ മാര്‍ക്കറ്റ് തുടങ്ങി ഒട്ടേറെ കാര്യങ്ങളിലെ തുടക്കക്കാര്‍ എന്ന ഖ്യാതി ലൈഫ് ഫാര്‍മസിക്ക് സ്വന്തമാണ്. 30 മിനിറ്റിനകമുള്ള ഡെലിവറികളിലെ 90 ശതമാനത്തിലേറെയും യുഎഇയില്‍ ഡൗണ്‍ലോഡ് ചെയ്ത മികച്ച 5 ഷോപ്പിംഗ് ആപ്‌ളികേഷനുകളിലൊന്നാണ് ലൈഫ് മൊബൈല്‍ ആപ്പ്. ലൈഫ് ഫാര്‍മസി മിഡില്‍ ഈസ്റ്റിലെ ഏകദേശം 160 അന്താരാഷ്ട്ര ബ്രാന്‍ഡുകളെ പ്രതിനിധീകരിക്കുന്നു. കൂടാതെ, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനുള്ള ആധുനിക സംവിധാനങ്ങളുടെയും പ്രക്രിയകളുടെയും പിന്തുണയോടെ വളരെ ശക്തമായ വിതരണ ശംേഖലാ മാനേജ്‌മെന്റുമുണ്ട്.