എല്‍.എസ് ബിനുവിന്റെ ‘പ്രിചോയി’ പ്രകാശനം ചെയ്തു

149
എല്‍.എസ് ബിനുവിന്റെ 'പ്രിചോയി' അഡ്വ. മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ സുവൈദി ഇ.പി ജോണ്‍സണ് നല്‍കി പ്രകാശനം ചെയ്തപ്പോള്‍. സലാം പാപ്പിനിശ്ശേരി, പുന്നക്കന്‍ മുഹമ്മദലി, നാസര്‍ വാണിയമ്പലം, മുഹമ്മദ് മുറാദ് അല്‍ ബലൂഷി, ജംഷീര്‍ വടഗിരിയില്‍, മുന്‍ദിര്‍ കല്‍പകഞ്ചേരി, ഫര്‍സാന അബ്ദുല്‍ ജബ്ബാര്‍ സമീപം

ഷാര്‍ജ: എഴുത്തുകാരന്‍ എല്‍.എസ് ബിനുവിന്റെ ‘പ്രിചോയി’ എന്ന നോവല്‍ അഡ്വ. മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ സുവൈദി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി ജോണ്‍സണ് നല്‍കി പ്രകാശനം ചെയ്തു. ചിത്ര രശ്മി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.
പ്രണയവും പ്രകൃതിയും പ്രതിഷേധവും ഒപ്പം നിസ്സഹായതയും നിഷ്‌കളങ്കതയും മുരടിപ്പുമെല്ലാം ഇട ചേര്‍ന്ന ശരാശരി മനുഷ്യ ജീവിതത്തിന്റെ അകംപൊരുള്‍ തേടിയുള്ള ഒരു യാത്രയാണീ പുസ്തകം. പേരുകളില്‍ മാത്രമല്ല, സ്വന്തം വേരുകളിലും നിലയുറപ്പിക്കുന്ന കരുത്തുറ്റ കഥാപാത്രങ്ങളാല്‍ സമ്പന്നമാണ് ഈ നോവല്‍. സമൂഹത്തില്‍ അര്‍ഹമായ സ്ഥാനവും പ്രാധാന്യവും ലഭിക്കാതെ അവഗണിക്കപ്പെട്ട് മുഖ്യധാരയില്‍ നിന്നകന്നു കഴയേണ്ടി വരുന്നവരുടെ വേദനകളിലൂടെയും ആയതിന് പരിഹാരം കാണുന്നതിനായി നടത്തുന്ന സമരത്തിലൂടെയുമൊക്കെയാണ് നോവല്‍ കടന്നു പോകുന്നത്.
ചടങ്ങില്‍ യാബ് ലീഗല്‍ ഗ്രൂപ് സിഇഒ സലാം പാപ്പിനിശ്ശേരി, പുന്നക്കന്‍ മുഹമ്മദലി, നാസര്‍ വാണിയമ്പലം, മുഹമ്മദ് മുറാദ് അല്‍ ബലൂഷി, ജംഷീര്‍ വടഗിരിയില്‍, മുന്‍ദിര്‍ കല്‍പകഞ്ചേരി, ഫര്‍സാന അബ്ദുല്‍ ജബ്ബാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.