‘നടുവണ്ണൂരകം’ മൂന്നാം വാര്‍ഷികാഘോഷം നവ്യാനുഭവമായി

54
'നടുവണ്ണൂരകം' മൂന്നാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്തവര്‍

ദുബൈ: യുഎഇയിലെ നടുവണ്ണൂര്‍ പ്രവാസി കൂട്ടായ്മയായ  ‘നടുവണ്ണൂരകം’ മൂന്നാം വാര്‍ഷികം അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
സാംസ്‌കാരിക സമ്മേളനം ഗോള്‍ഡ് എഫ്എം റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ ആര്‍.ജെ വൈശാഖ് ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ അസീസ് അല്‍ ദാനയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ യുഎഇ  ഗോള്‍ഡന്‍ വിസ ലഭിച്ച നാട്ടുകാരനായ ഹംസ കാവിലിനെ ആദരിച്ചു. കെ.കെ മൊയ്തീന്‍ കോയ, മുജീബ് റഹ്മാന്‍ മരുതിയാട്ട്, ദിലീപ് അളക, ആദം ഇടവന, ടി.വി ജെറീഷ്, ഷമീം മണോളി, ഗോപേഷ്, അബ്ദുല്‍ ഗഫൂര്‍ ആശാരിക്കല്‍, ഷാജി ആര്‍.കെ, സിറാജ്.ടി, ഹമീദ് പി.കെ, നൗഷാദ് മന്ദങ്കാവ്, ഷാജഹാന്‍ ടി.കെ, ഷാജി കോറോത്ത്, റഫീഖ് കെ.കെ, സി.പി ഷമീര്‍ സംസാരിച്ചു. ആര്‍ജെ വൈശാഖ്, ഹംസ കാവില്‍, നിസാം കാലിക്കറ്റ്, സോണിയ നിസാം എന്നിവര്‍ക്ക് സ്‌നേഹോപഹാരം നല്‍കി. ഖാദര്‍കുട്ടി നടുവണ്ണൂര്‍ അവതാരകനായിരുന്നു. നബ്‌ലു റാഷിദ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നിജീഷ് വിനോയ് കാഞ്ഞിക്കാവ് സ്വാഗതവും ഷമീര്‍ ബാവ നന്ദിയും പറഞ്ഞു.
മെഡിക്കല്‍ പരിശോധന ക്യാമ്പ്, ഓണസദ്യ, കലാ-കായിക പരിപാടികള്‍, കമ്പവലി മത്സരം എന്നിവക്ക് പുറമെ ‘കോമഡി ഉത്സവം’ ഫെയിം നിസാം കാലിക്കറ്റും സോണിയ നിസാമും അവതരിപ്പിച്ച കലാവിരുന്നും

‘നടുവണ്ണൂരകം’ മൂന്നാം വാര്‍ഷികാഘോഷ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഗോള്‍ഡ് എഫ്എം റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ ആര്‍.ജെ വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു

ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി. സമാപന വേളയില്‍ അഡ്മിന്‍സ് ഗ്രൂപ് അംഗം കാലിക്കറ്റ് നോട്ട്ബുക്ക് ഡയറക്ടര്‍മാരായ എന്‍.പി വിജയന്‍, സതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ ജബ്ബാര്‍ കരുവണ്ണൂര്‍ നന്ദി രേഖപ്പെടുത്തി.