പെരിന്തല്‍മണ്ണ മണ്ഡലം കെഎംസിസിയുടെ മലബാര്‍ സമര ശതാബ്ദി പരിപാടി ശ്രദ്ധേയമായി

58
ദുബൈ-പെരിന്തല്‍മണ്ണ മണ്ഡലം കെഎംസിസി ആഭിമുഖ്യത്തില്‍ മലബാര്‍ സമര പോരാട്ടങ്ങളുടെ ശതാബ്ദി ആചരണം പ്രമാണിച്ച് ഒരുക്കിയ പരിപാടിയില്‍ പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരം മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുന്നു

ദുബൈ: മലബാര്‍ സമര പോരാട്ടങ്ങളുടെ ശതാബ്ദി ആചരണം പ്രമാണിച്ച് പെരിന്തല്‍മണ്ണ മണ്ഡലം കെഎംസിസി പൊതുസമ്മേളനം സംഘടിപ്പിച്ചു. യുഎഇ കെഎംസിസി ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിന്റെ മുഖ്യാതിഥി കൂടിയായ പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരത്തിന് മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. ദുബൈ കെഎംസിസി സംസ്ഥാന ജന.സെക്രട്ടറി മുസ്തഫ തിരൂര്‍, ഡയസ് ഇടിക്കുള, ഷൗക്കത്ത് ഹുദവി, സംസ്ഥാന ഭാരവാഹികളായ ആര്‍.ശുക്കൂര്‍, കെ.പി.എ സലാം, അഡ്വ. സാജിദ് അബൂബക്കര്‍, മുഹമ്മദ് പട്ടാമ്പി, മുസ്തഫ വേങ്ങര, ജില്ലാ ഭാരവാഹികളായ കരീം കാലടി, പി.വി നാസര്‍, സിദ്ദീഖ് കാലൊടി, നൗഫല്‍ വേങ്ങര, ശിഹാബ് ഏറനാട്, ജൗഹര്‍ മൊറയൂര്‍, ഇ.ആര്‍ അലി മാസ്റ്റര്‍, ബദറുദ്ദീന്‍ തിരൂര്‍, മുജീബ് കോട്ടക്കല്‍, സലാം പരി, നാസര്‍ കുരുമ്പത്തൂര്‍, സൈനുദ്ദീന്‍ പൊന്നാനി, ഇസ്മായില്‍ ഏറാമല, സക്കീര്‍ പാലത്തിങ്ങല്‍, ഹംസു കാവണ്ണയില്‍, വിവിധ മണ്ഡലം നേതാക്കള്‍ സംബന്ധിച്ചു. ചടങ്ങില്‍ വ്യവസായി ഹസ്സന്‍ ആനമങ്ങാടിനെ എംഎല്‍എ ഉപഹാരം നല്‍കി ആദരിച്ചു. മണ്ഡലം പ്രസിഡന്റ് അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. അബ്ദുല്ല ചെമ്മല 1921 മലബാര്‍ സമര പ്രബന്ധം അവതരിപ്പിച്ചു. ശരീഫ് ഫൈസി ഖിറാഅത്ത് നടത്തി. പി.വി ഗഫൂര്‍ സ്വാഗതവും റിയാസ് ചെറുകര നന്ദിയും പറഞ്ഞു.