യുഎഇയിലെ ഏറ്റവും ജനപ്രിയമായ പ്രമോഷനുമായി സഫാരി

34

ഷാര്‍ജ: ആകര്‍ഷകങ്ങളായ പ്രമോഷനുകള്‍ കൊണ്ട് ജന മനസ്സുകളില്‍ വന്‍ സ്വീകാര്യത നേടിയ യുഎഇയിലെ ഏറ്റവും വലിയ ഹൈപര്‍ മാര്‍ക്കറ്റ് കൂടിയായ ഷാര്‍ജയിലെ സഫാരിയില്‍ പുതിയ പ്രമോഷന്‍ ആരംഭിച്ചു.
ഏറ്റവും നല്ല ഗുണനിലവാരമുള്ള ബ്രാന്‍ഡഡ് ഇനങ്ങള്‍ ഉള്‍പ്പെടെ 500ലധികം ഉല്‍പന്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന 10, 20, 30 പ്രമോഷനാണ് നവംബര്‍ 29 മുതല്‍ സഫാരിയില്‍ തുടക്കം കുറിച്ചിരിക്കുന്നത്. സൂപര്‍ മാര്‍ക്കറ്റ് & ഡിപാര്‍ട്‌മെന്റ് സ്റ്റോറിലും ഫര്‍ണിച്ചര്‍ വിഭാഗത്തിലും തുടങ്ങി എല്ലാ കാറ്റഗറികളിലും നിരവധി ഉല്‍പന്നങ്ങളാണ് പ്രമോഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഷാര്‍ജയിലോ യുഎഇയുടെ മറ്റു പ്രദേശങ്ങളിലോ നടന്നു വരുന്ന പ്രമോഷനുകളില്‍ നിന്നും തികച്ചും വ്യത്യസ്തവും ആകര്‍ഷകവുമാണ് സഫാരിയുടെ 10, 20, 30 പ്രമോഷന്‍.
യുഎഇയില്‍ ലോകോത്തര ബ്രാന്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന 10, 20, 30 പ്രമോഷന്‍ ആദ്യമായി ആവിഷ്‌കരിച്ച് വിജയിപ്പിച്ച സഫാരി അതിന്റെ തുടര്‍ച്ചയായാണ് ഈ സംരംഭം നടപ്പാക്കുന്നത്.
ഗുണമേന്മ, വിലക്കുറവ്, സമ്മാന പദ്ധതികള്‍ എന്നിവയോടൊപ്പം തന്നെ ഏറെ ശ്രദ്ധേയവും ആകര്‍ഷണീയവുമായ പ്രമോഷനുകളും സഫാരിയുടെ പ്രത്യേകതയാണ്. ഉപയോക്താക്കള്‍ക്ക് ആവശ്യമായ അളവില്‍ ലഭ്യത ഉറപ്പ് വരുത്തിയ ശേഷം മാത്രമേ സഫാരി ഓഫറുകള്‍ പ്രഖ്യാപിക്കാറുള്ളൂവെന്ന് സഫാരി മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ പറഞ്ഞു.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഉപഭോക്താക്കളുടെ ഇഷ്ട ഷോപ്പിംഗ് ഇടമായി മാറാന്‍ സഫാരിക്ക് സാധിച്ചു. നിരവധി തവണ കാറുകളുടെയും, ‘വിന്‍ ഹാഫ് എ മില്യണ്‍ ദിര്‍ഹംസ്’ പ്രമോഷനുകളും, ‘വിന്‍ 1 കിലോ ഗോള്‍ഡ്’ പ്രമോഷനുകളും നടത്തിയിട്ടുള്ള സഫാരിക്ക് മികച്ച പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്നും ലഭിച്ചത്.