ജീവ രക്ത ഐക്യ ദാർഢ്യം അമൂല്യം: അൻവർ അലി

31
യു എ ഇ അമ്പതാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെ എം സി സി സംസ്ഥാന ഹെൽത്ത് വിങ് നൈഫ് പോലീസ്  - യു എ ഇ ആരോഗ്യ പ്രതോരോധ മന്ത്രാലയവുമായി  സഹകരിച്ചു നടത്തിയ രക്ത ദാന സംഗമം നൈഫ് പോലീസ് ഉപ മേധാവി  അൻവർ അലി അൽ ബഷി ഉദ്ഘാടനം ചെയ്യുന്നു

യു എ ഇ അമ്പതാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെ എം സി സി സംസ്ഥാന ഹെൽത്ത് വിങ് നൈഫ് പോലീസ്  – യു എ ഇ ആരോഗ്യ പ്രതോരോധ മന്ത്രാലയവുമായി  സഹകരിച്ചു നടത്തിയ രക്ത ദാന സംഗമത്തിൽ കെഎംസിസി അംഗങ്ങളോടൊപ്പം പോലീസ് ഓഫീസർ മാരും  വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഡോണർമാരും അണി  നിരന്നതോടെ  നായിഫ് സ്റ്റേഷൻ പരിസരം ദേശിയ പതാകയും ഷാളും വെളിച്ചവുമായി വർണ ശബളമായ സായാഹ്ന സംഗമ  വേദിയായി.
കോവിഡ് ഭീതിയിൽ നിന്നും ഉയിർത്തെഴുന്നേറ്റ നായിഫിൽ കെഎംസിസി നടത്തിയ ജീവ രക്തം നൽകി കൊണ്ടുള്ള ദേശിയ ദിന ഐക്യ ദാർഢ്യം രാജ്യത്തോട്  ഇന്ത്യൻ സമൂഹം കാണിക്കുന്ന  വില മതിക്കാനാവാത്ത സ്നേഹ സമ്മാനമാണെന്നു സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കവെ  നൈഫ് പോലീസ് ഉപ മേധാവി  അൻവർ അലി അൽ ബഷി പറഞ്ഞു .
ഹെൽത്ത് വിങ് ചെയർമാൻ ഹസ്സൻ  ചാലിലിന്റെ ആദ്യക്ഷതയിൽ നൈഫ് പോലീസ് ഓഫീസർ അൻവർ അലി അൽ ബഷി ഉദ്ഘാടനം ചെയ്തു .ആക്ടിങ് പ്രസിഡണ്ട് എം സി ഹുസ്സൈനാർ ഹാജി രക്ത ദാന ബോധവത്കരണം നടത്തി  ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ , ട്രഷറർ ഇസ്മായിൽ സംസ്ഥാന ഭാരവാഹികളായ ഹംസ തൊട്ടി റഈസ് തലശ്ശേരി, ഒ കെ ഇബ്റാഹിം , കെ പി സലാം ,
അഡ്വ സാജിദ്  തുടങ്ങിയവർ പങ്കെടുത്തു  ജില്ലാ മണ്ഡലം  ഭാരവാഹികൾ വോളന്റീർസ് എന്നിവർ സംഗമത്തിന് നെത്ര്വത്വ0 നൽകി ഹെൽത്  വിങ് ജനറൽ കൺവീനർ സിഎച് നൂറുദ്ധീൻ സ്വാഗതവും ഡോക്ടർ ഇസ്മായിൽ നന്ദിയും പറഞ്ഞു  ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ വോളന്റീർമാരും സമാപനത്തിൽ രക്ത ദാനം നടത്തി മാതൃകയായി.