തസ്വ്ഫിയ്യ വിജ്ഞാന സദസ് ഇന്ന് അല്‍മനാ ഗ്രൗണ്ടില്‍; അബ്ദുസ്സലാം മോങ്ങം പങ്കെടുക്കും

7

ദുബൈ:  ‘ഹസ്ബുനല്ലാഹ്: സമര്‍പ്പണം, സമാധാനം, നിര്‍ഭയത്വം’ എന്ന വിഷയത്തില്‍ യുഎഇ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ അല്‍ഖൂസ് ഘടകം സംഘടിപ്പിക്കുന്ന തസ്വ്ഫിയ്യ വിജ്ഞാന സദസ് ഇന്ന് (വെള്ളി) വൈകുന്നേരം 6 മണിക്ക് അല്‍ഖൂസ് അല്‍മനാര്‍ ഇസ്‌ലാമിക് സെന്റര്‍ ഗ്രൗണ്ടില്‍ നടക്കും.
പരിപാടിയില്‍ പ്രമുഖ പണ്ഡിതന്മാരായ അബ്ദുസ്സലാം മോങ്ങം, മുഹമ്മദ് മൗലവി എന്നിവര്‍ പങ്കെടുക്കും. വി.കെ സകരിയ്യ ഉദ്ഘാടനം ചെയ്യും.
കുട്ടികള്‍ക്ക് കളിയും വിനോദവും വിജ്ഞാനവുമായി കിഡ്‌സ് കോര്‍ണറും സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്.