തുംബേ മെഡിക്കല്‍-ഡെന്റല്‍ സ്‌പെഷ്യാല്‍റ്റി സെന്റര്‍ ‘മെഡിക്കല്‍ ബെനിഫിറ്റ് കാര്‍ഡ്’ പുറത്തിറക്കി  

12
തുംബേ മെഡിക്കല്‍-ഡെന്റല്‍ സ്‌പെഷ്യാല്‍റ്റി സെന്ററിന്റെ 'മെഡിക്കല്‍ ബെനിഫിറ്റ് കാര്‍ഡ്' സമാരംഭ ചടങ്ങില്‍ സംബന്ധിച്ചവര്‍ (ഇടത്തു നിന്നും): ദുബായ് കെഎംസിസി സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍ അരിമല, മന്നം സാംസ്‌കാരിക സമിതി പ്രസിഡന്റ് മനൂരിത് രഘുകുമാര്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് ഡോ. ഇ.പി ജോണ്‍സണ്‍, ഷാര്‍ജയിലെ തുംബേ മെഡിക്കല്‍ ആന്റ് ഡെന്റല്‍ സ്‌പെഷ്യാല്‍റ്റി സെന്റര്‍ സ്‌പെഷ്യലിസ്റ്റ് പ്രോസ്തഡോന്റിസ്റ്റും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. ഷാജു ഫിലിപ്

മെഡിക്കല്‍ ബെനിഫിറ്റ് കാര്‍ഡില്‍ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും രോഗികള്‍ക്കും അടിസ്ഥാന മെഡിക്കല്‍ ഇന്‍ഷുറന്‍സ് കവറേജോടെ താങ്ങാനാകുന്ന ആരോഗ്യ പരിചരണ സൗകര്യങ്ങള്‍

ഈ സംരംഭം തുടങ്ങിയത് സെന്റര്‍ വൈദ്യ സേവനത്തിന്റെ 10 മികവുറ്റ വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയില്‍  
ഷാര്‍ജ: ഉന്നത നിലവാരമുള്ള ആരോഗ്യ പരിചരണം കഴിഞ്ഞ 10 വര്‍ഷമായി സമ്മാനിച്ചു കൊണ്ട് ഷാര്‍ജയിലെ തുംബേ മെഡിക്കല്‍ ആന്റ് ഡെന്റല്‍ സ്‌പെഷ്യാല്‍റ്റി സെന്റര്‍ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എക്‌ളൂസിവ് ‘മെഡിക്കല്‍ ബെനിഫിറ്റ് കാര്‍ഡ്’ പുറത്തിറക്കി. ശക്തമായ പിന്‍ബലമായി നിലകൊണ്ട പങ്കാളികളാല്‍ സെന്റര്‍ വിജയം കരസ്ഥമാക്കിയത് കണക്കിലെടുത്താണ് പരിപാടി സംഘടിപ്പിച്ചത്. പരിചരണത്തിന്റെ ഒരു പ്രകടനമായി കണ്ടാണ്, താഴ്ന്ന വരുമാനക്കാരായ സ്ഥാപനങ്ങളുടെ ജീവനക്കാര്‍ക്കും കുടുംബങ്ങള്‍ക്കും താങ്ങാനാകുന്ന ആരോഗ്യ പരിചരണം ഇതു വഴി സാധ്യമാക്കിയത്.
അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവര്‍ക്കും ഇന്‍ഷുറന്‍സ് പ്‌ളാനിന്റെ പരിധിയില്‍ വരാത്ത പരിശോധനകള്‍ നടത്താനോ നിര്‍ദേശിക്കപ്പെടുന്ന ചികിത്സകള്‍ സ്വീകരിക്കാനോ മടിക്കുന്നവര്‍ക്കും ഈ കാര്‍ഡ് സൗകര്യപ്രദമാണ്.
കാര്‍ഡുടമകള്‍ക്ക് അള്‍ട്രാ സൗണ്ട്, എക്‌സ്‌റേ, ഡെന്റല്‍ നടപടിക്രമങ്ങള്‍ക്ക് 25 മുതല്‍ 75 ശതമാനം വരെ കിഴിവ് ലഭിക്കുന്നു. ലിപിഡ് പ്രോഫൈല്‍, വൃക്ക സംബന്ധമായ ടെസ്റ്റുകള്‍, തൈറോയ്ഡ് ടെസ്റ്റ് എന്നിങ്ങനെയുള്ള 20ലധികം ലാബ് ടെസ്റ്റുകളും ലഭ്യമാണ്.
കൂടാതെ, ഇഎന്‍ടി, കാര്‍ഡിയോളജിസ്റ്റ്, ഡെന്റിസ്റ്റ് തുടങ്ങിയ സ്‌പെഷ്യലിസ്ീറ്റ് ഡോക്ടര്‍ കണ്‍സള്‍ട്ടേഷനുകളില്‍ 40 ശതമാനം വവെ ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ്. സബ്‌സിഡി നിരക്കുകളില്‍ നിലവാരമുള്ള ആരോഗ്യ പരിചരണമാണ് പ്രദാനം ചെയ്യുന്നത്. ലോയല്‍റ്റി കാര്‍ഡ് പോലുള്ള ഈ ബെനിഫിറ്റ് കാര്‍ഡിന് വാര്‍ഷിക അംഗ; ഫീസ് 50 ദിര്‍ഹമാണ്. ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഇതേറെ ആശ്വാസകരമാണ്.
”യുഎഇയില്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെങ്കിലും, ചെക്കപ്പുകള്‍, ഡയഗ്‌നോസ്റ്റിക് ടെസ്റ്റുകള്‍ അല്ലെങ്കില്‍ ഒരു ഡോക്ടറുമായുള്ള കണ്‍സള്‍ട്ടേഷനുകള്‍ എന്നിവ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാത്ത അടിസ്ഥാന ഇന്‍ഷുറന്‍സ് പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്ന കഫറ്റീരിയകള്‍, 520 ജീവനക്കാരുള്ള സലൂണുകള്‍ തുടങ്ങിയ നിരവധി ചെറുകിട കമ്പനികളോ ബിസിനസ്സുകളോ ഉണ്ട്. കുട്ടികളും മാതാപിതാക്കളും ഉള്ള താഴ്ന്ന വരുമാനമുള്ള വിഭാഗങ്ങള്‍ക്ക് രോഗനിര്‍ണയവും പ്രതിരോധ ആരോഗ്യ സംരക്ഷണവും ചെലവേറിയതാകുന്നു. നിങ്ങളുടെ അടിസ്ഥാന ഇന്‍ഷുറന്‍സ് പ്ലാന്‍ പരിരക്ഷിക്കുന്നതും നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി നിങ്ങള്‍ ചെലവഴിക്കുന്നതും തമ്മില്‍ ഒരു വിടവുണ്ട്. ദരിദ്രരായ രോഗികള്‍ക്കായി പ്രത്യേകം ക്യൂറേറ്റ് ചെയ്ത മെഡിക്കല്‍ ബെനിഫിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഈ വിടവ് നികത്താന്‍ ഞങ്ങള്‍ ശ്രമിക്കുന്നു” -തുംബേ മെഡിക്കല്‍ ആന്റ് ഡെന്റല്‍ സ്‌പെഷ്യാല്‍റ്റി സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഷാജു ഫിലിപ് പറഞ്ഞു.
”മഹാമാരി വേളയില്‍ ആരോഗ്യ-ക്ഷേമ കാര്യങ്ങളില്‍ വ്യക്തികളുടെ ശ്രദ്ധ ഗണ്യമായി വര്‍ധിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. ആളുകള്‍ക്ക് നല്ല നിലവാരമുള്ള പ്രതിരോധ വൈദ്യ സഹായം ആവശ്യമാണ്. അത് ചെലവേറിയതല്ല. തുംബേ മെഡിക്കല്‍ ആന്‍ഡ് ഡെന്റല്‍ സ്‌പെഷ്യാല്‍റ്റി സെന്ററില്‍, താങ്ങാനാവുന്ന ആരോഗ്യ പരിരക്ഷ എല്ലാവരുടെയും അവകാശമാണെന്നും അതിനാല്‍ മെഡിക്കല്‍ ബെനിഫിറ്റ് കാര്‍ഡ് തികച്ചും അനുയോജ്യമാണെന്നും ഞങ്ങള്‍ എപ്പോഴും വിശ്വസിക്കുന്നു. ഈ സംരംഭത്തിലൂടെ, സമൂഹത്തിനും ഞങ്ങളെ എന്നും വിശ്വസിക്കുന്ന രോഗികള്‍ക്കും അത് തിരികെ നല്‍കാനുള്ള ഞങ്ങളുടെ ആഗ്രഹം ഞങ്ങള്‍ നിറവേറ്റുകയാണ്” -തുംബേ മെഡിക്കല്‍ ആന്റ് ഡെന്റല്‍ സ്‌പെഷ്യാല്‍റ്റി സെന്ററിന്റെ 10 വര്‍ഷത്തെ വിജയം അനുമോദിച്ചു കൊണ്ട് തുംബേ ഹെല്‍ത്ത് കെയര്‍ ഡിവിഷന്‍ വൈസ് പ്രസിഡന്റ് അക്ബര്‍ മൊയ്തീന്‍ പറഞ്ഞു.
കോര്‍പറേറ്റുകള്‍ക്കും അസോസിയേഷനുകള്‍ക്കും മെഡിക്കല്‍ ബെനിഫിറ്റ് കാര്‍ഡ് ഒരു മൂല്യവര്‍ധനയാകുമെന്ന് തുംബേ മെഡിക്കല്‍ ആന്‍ഡ് ഡെന്റല്‍ സ്‌പെഷ്യാല്‍റ്റി സെന്റര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുമായും കേരള മുസ്‌ലിം കള്‍ചറല്‍ സെന്ററുമായും സെന്റര്‍ ഇക്കാര്യത്തില്‍ കൈ കോര്‍ത്തു.
300ലധികം അംഗങ്ങള്‍ മെഡിക്കല്‍ ബെനിഫിറ്റ് കാര്‍ഡിനായി ഇതിനകം എന്റോള്‍ ചെയ്തിട്ടുണ്ട്. ഷാര്‍ജ, ദുബായ്, നോര്‍തേണ്‍ എമിറേറ്റ്‌സ് എന്നിവിടങ്ങളിലെ നിരവധി ചെറുകിട സ്ഥാപനങ്ങളിലേക്ക് ഈ അവസരം വ്യാപിപ്പിക്കാന്‍ കേന്ദ്രം പദ്ധതിയിടുന്നു.