യുഎഇ 50-ാം വാര്‍ഷികം: ഇമാറാത്തീ പാരമ്പര്യത്തിലൂന്നിയ ആഭരണ കളക്ഷന്‍ തനിഷ്ഖ് പുറത്തിറക്കി

8
ആദിത്യ സിംഗ്, ബാതെ സ്റ്റീന്‍ഫീല്‍ഡ്
ദുബൈ: യുഎഇയുടെ അന്‍പതാം വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കു ചേര്‍ന്ന് പ്രമുഖ ആഭരണ ബ്രാന്‍ഡായ  തനിഷ്ഖ് പുതിയ ജ്വല്ലറി കളക്ഷന്‍ പുറത്തിറക്കി. രാജ്യത്തിന്റെ മഹത്തായ സാംസ്‌കാരിക പൈതൃകം  പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള ആഭരണ ഡിസൈനുകളാണ് തനിഷ്ഖ് തയാറാക്കിയിരിക്കുന്നതെന്ന് ടൈറ്റന്‍ കമ്പനി ജ്വല്ലറി ഇന്റര്‍നാഷണല്‍ ബിസിനസ് ഹെഡ് ആദിത്യ സിംഗ് അറിയിച്ചു. ദുബൈ താജ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പുതിയ ആഭരണ കളക്ഷന്‍ പുറത്തിറക്കി.
യുഎഇ ുടെ ദേശീയ പതാക, കരുത്തും സൗന്ദര്യവും ഉള്‍ക്കൊള്ളുന്ന യുഎഇയുടെ ദേശീയ പക്ഷിയായ ഫാല്‍കണ്‍, ക്‌ളാസിക് അറബിക് ദല്ല എന്നിവയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഡിസൈന്‍ ഒരുക്കിയതെന്ന്
മാര്‍ക്കറ്റിംഗ് ഹെഡ് വന്ദന ഭല്ല പറഞ്ഞു. ഓരോ ഡിസൈനിലും ആഴത്തിലൂന്നിയ സംസ്‌കാരത്തിന്റെയും ആധുനികതയുടെയും അംശവുമുണ്ടെന്ന് തനിഷ്ഖ് ഇന്റര്‍നാഷണല്‍ ഡിസൈന്‍ ഹെഡ് ബാതെ സ്റ്റീന്‍ഫീല്‍ഡ് പറഞ്ഞു.
700 മുതല്‍ 7,000 ദിര്‍ഹം വരെ വില വരുന്ന അഞ്ച് തരത്തിലുള്ള ജ്വല്ലറികളാണ് തനിഷ്ഖ് വിപണിയില്‍ ഇറക്കിയത്. വര്‍ണാഭമായ പരിപാടികളോടെയായിരുന്നു പുതിയ ജ്വല്ലറി ഡിസൈനുകളുടെ സമാരംഭം.
യുഎഇയിലെ എല്ലാ തനിഷ്ഖ് ഷോറൂമുകളിലും ഇവ ലഭ്യമാകും.