യുഎഇ 50-ാം വാര്‍ഷികം: പ്രമോഷനുകളും വിലക്കിഴിവുകളും പ്രഖ്യാപിച്ച് യൂണി യന്‍ കോപ്പ്

24
യുഎഇയുടെ 50-ാം വാര്‍ഷികം പ്രമാണിച്ച് യൂണിയന്‍ കോപ്പ് സിഇഒ ഹുമൈദ് ദിബാന്‍ അല്‍ ഫലാസി പ്രമോഷനുകളും വിലക്കിഴിവുകളും പ്രഖ്യാപിക്കുന്നു. ഹാപിനസ്-മാര്‍ക്കറ്റിംഗ് വകുപ്പ് മേധാവി ഡോ. സുഹൈല്‍ അല്‍ ബസ്തകി സമീപം

50-ാം വാര്‍ഷികാഘോഷ നറുക്കെടുപ്പുകളിലൂടെ 50 പേര്‍ക്ക് നിത്യവും സ്മാര്‍ട്ട് ഫോണുകള്‍, 50 പേര്‍ക്ക് ഗോള്‍ഡ് ബാറുകള്‍, 50 ജേതാക്കള്‍ക്ക് 50,000 ‘തമയ്യസ്’ പോയിന്റുകള്‍, 50 പേര്‍ക്ക് മൗണ്ടന്‍ ബൈക്കുകള്‍ എന്നിവക്ക് പുറമെ, 1971ല്‍ ജനിച്ചവര്‍ക്ക് സൗജന്യ ഷോപ്പിംഗിനുള്ള ‘അഫ്ദല്‍’ കാര്‍ഡുകള്‍, സ്മാര്‍ട്ട് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ ഷോപര്‍മാര്‍ക്ക് റാഫിളുകളും മറ്റു സമ്മാനങ്ങളും. സൗജന്യ ഡെലിവറി പ്രോമോകളും. ഈ ലക്ഷ്യാര്‍ത്ഥം 50 മില്യന്‍ ദിര്‍ഹം വകയിരുത്തി.

ദുബൈ: യുഎഇയുടെ 50-ാം ദേശീയ ദിനാഘോഷ ഭാഗമായി യുഎഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ പ്രസ്ഥാനമായ യൂണിയന്‍ കോപ്പ് വമ്പിച്ച പ്രമോഷനല്‍ കാമ്പയിന് തുടക്കം കുറിച്ചു. സമൂഹത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും സന്തോഷം പകരാനായാണ് ആയിരക്കണക്കിന് ഉല്‍പന്നങ്ങള്‍ വില കുറച്ചു വില്‍ക്കുന്നത്. ഇതിനായി 50 മില്യന്‍ ദിര്‍ഹം അനുവദിച്ചിട്ടുണ്ടെന്ന് അല്‍വര്‍ഖ സിറ്റി മാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ യൂണിയന്‍ കോപ്പ് സിഇഒ ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ഫലാസി, ഹാപിനസ്-മാര്‍ക്കറ്റിംഗ് വകുപ്പ് മേധാവി ഡോ. സുഹൈല്‍ അല്‍ ബസ്തകി എന്നിവര്‍ അറിയിച്ചു. നവംബര്‍ 10 മുതല്‍ ആരംഭിക്കുന്ന 100 ദിവസം നീണ്ടുനില്‍ക്കുന്ന പ്രമോഷണല്‍ കാമ്പയിനില്‍ ഉപയോക്താക്കള്‍ക്ക് നിരവധി വില പിടിച്ച സമ്മാനങ്ങളുമുണ്ടാകും.
ദേശീയ ദിനാഘോഷ വേളയില്‍ ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച വിലയില്‍ ഉല്‍പന്നങ്ങള്‍ എത്തിക്കുന്നതില്‍ തങ്ങള്‍ ഏറെ തല്‍പരരാണെന്ന് പറഞ്ഞ അഫലാസി, വര്‍ഷമുടനീളം ’50-ാം വര്‍ഷ കാമ്പയിന്‍’ നടത്തുമെന്നും കസ്റ്റമര്‍മാര്‍ക്ക് സമ്മാനങ്ങളുള്ള നറുക്കെടുപ്പുകളും വൗച്ചറുകളും നല്‍കാനാകുന്നതില്‍ ഏറെ സംതൃപ്തിയുണ്ടെന്നും വിശദീകരിച്ചു.
50-ാം വാര്‍ഷികാഘോഷ നറുക്കെടുപ്പുകളിലൂടെ 50 പേര്‍ക്ക് നിത്യവും സ്മാര്‍ട്ട് ഫോണുകള്‍, 50 പേര്‍ക്ക് ഗോള്‍ഡ് ബാറുകള്‍, 50 ജേതാക്കള്‍ക്ക് 50,000 ‘തമയ്യസ്’ പോയിന്റുകള്‍, 50 പേര്‍ക്ക് 50 മൗണ്ടന്‍ ബൈക്കുകള്‍ എന്നിവക്ക് പുറമെ, 1971ല്‍ ജനിച്ചവര്‍ക്ക് സൗജന്യ ഷോപ്പിംഗിനുള്ള ‘അഫ്ദല്‍’ കാര്‍ഡുകള്‍, സ്മാര്‍ട്ട് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ ഷോപര്‍മാര്‍ക്ക് റാഫിളുകളും മറ്റു സമ്മാനങ്ങളും എന്നിവയും നല്‍കും.
20,000 ഉല്‍പന്നങ്ങള്‍ 50 ശതമാനത്തിലധികം ഡിസ്‌കൗണ്ടില്‍ 100 ദിവസം നല്‍കും. അടിസ്ഥാന ഭക്ഷ്യ വസ്തുക്കളും കണ്‍സ്യൂമര്‍ ഉല്‍പന്നങ്ങളുമായ അരി, ഇറച്ചി, പാലുല്‍പന്നങ്ങള്‍, ടിന്നിലടച്ച ഭക്ഷണ വസ്തുക്കള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയാണ് ഈ രീതിയില്‍ വില്‍ക്കുക.
ദേശീയ ദിന കാമ്പയിന്‍ കാലയളവില്‍ സ്മാര്‍ട്ട് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് 50 ദിവസത്തോളം സൗജന്യ ഡെലിവറിയുമുണ്ടാകും.