ദുബൈ കെഎംസിസി പതാകാ ദിനം ആചരിച്ചു

20
50-ാമത് യുഎഇ ദേശീയ ദിനാഘോഷ ഭാഗമായി യുഎഇയുടെ പതാകാ ദിനത്തില്‍ ദുബൈ കെഎംസിസി അല്‍ ബറാഹ ആസ്ഥാനത്ത് ആക്ടിംഗ് പ്രസിഡണ്ട് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ പതാക ഉയര്‍ത്തുന്നു. ഇസ്മായില്‍ അരൂക്കുറ്റി, ഒ.കെ ഇബ്രാഹിം, ഇബ്രാഹിം മുറിച്ചാണ്ടി, പി.കെ ഇസ്മായില്‍, മുസ്തഫ വേങ്ങര, ഹസ്സന്‍ ചാലില്‍, ഹംസ തൊട്ടി, അഡ്വ. സാജിദ്, കെ.പി.എ സലാം, അഡ്വ. ഇബ്രാഹിം ഖലീല്‍, എന്‍.കെ ഇബ്രാഹിം, എന്‍.എ .എം ജാഫര്‍ സമീപം

ദുബൈ: യുഎഇ ദേശീയ ദിനാഘോഷ ഭാഗമായി പതാകാ ദിനം വര്‍ണശബളമായ ചടങ്ങോടെ ദുബൈ കെഎംസിസി ആചരിച്ചു. ദുബൈ കെഎംസിസി ആസ്ഥാനത്ത് ആക്ടിംഗ് പ്രസിഡണ്ട് ഹുസൈനാര്‍ ഹാജി എച്ചാക്കൈ പതാക ഉയര്‍ത്തി മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും ദേശീയ ദിന സന്ദേശം കൈമാറിയുമായിരുന്നു ചടങ്ങ്. സംസ്ഥാന ഭാരവാഹികളായ ഇസ്മായില്‍ അരൂക്കുറ്റി, പി.കെ ഇസ്മായില്‍, ഹംസ തൊട്ടി, അഡ്വ. സാജിദ്, ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ ഇബ്രാഹിം, മുസ്തഫ വേങ്ങര, എന്‍.കെ ഇബ്രാഹിം, അഡ്വ. ഇബ്രാഹിം ഖലീല്‍, കെ.പി.എ സലാം, ഹസ്സന്‍ ചാലില്‍, മാധ്യമ പ്രവര്‍ത്തകന്‍ എന്‍.എ.എം ജാഫര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.