വടകര എന്‍ആര്‍ഐ ഫോറം 20-ാം വാര്‍ഷികം ആഘോഷിച്ചു

85
വടകര എന്‍ആര്‍ഐ ഫോറം 20-ാം വാര്‍ഷികാഘോഷത്തില്‍ കെപി ഗ്രൂപ് എംഡിയും ദുബൈ-കോഴിക്കോട് ജില്ലാ കെഎംസിസി ജന.സെക്രട്ടറിയുമായ കെ.പി മുഹമ്മദിനെ ആദരിച്ചപ്പോള്‍

കെ.പി മുഹമ്മദ്, ഡോ. ഹാരിസ്, സറീന ഇസ്മായില്‍, പി.എം അബൂബക്കര്‍ എന്നിവരെ ആദരിച്ചു

ദുബൈ: വടകര എന്‍ആര്‍ഐ ഫോറം 20-ാം വാര്‍ഷികം ആഘോഷിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദുബൈ ക്‌ളാസിക് റെസ്‌റ്റോറന്റ് ഹാളില്‍ നടന്ന പരിപാടികള്‍ ശ്രദ്ധേയമായി. രക്ഷാധികാരി ഡോ. ഹാരിസ് അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരിക്കാലത്ത് നാടിനു വേണ്ടി സ്തുത്യര്‍ഹ കാരുണ്യ-വിദ്യാഭ്യാസ-വൈദ്യ സേവന-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച പാര്‍കോ ഗ്രൂപ് ഡയറക്ടറും കെപി ഗ്രൂപ് എംഡിയും ദുബൈ-കോഴിക്കോട് ജില്ലാ കെഎംസിസി ജന.സെക്രട്ടറിയുമായ കെ.പി മുഹമ്മദ്, ഡോ. ഹാരിസ്, സറീന ഇസ്മായില്‍, പി.എം അബൂബക്കര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സംഘടനയിലെ അംഗങ്ങളുടെ പരിപാടികള്‍ ചടങ്ങിന് മാറ്റ് കൂട്ടി. പരിപാടികള്‍ക്ക് പ്രസിഡന്റ് അസീസ് പുറമേരി, ജന.സെക്രട്ടറി സുഷി കുമാര്‍, ട്രഷറര്‍ മൊയ്തു കുറ്റ്യാടി, ആര്‍ട്‌സ് സെക്രട്ടറി കെ.വി മനോജ് എന്നിവര്‍ നേതൃത്വം നല്‍കി. വന്‍കര എന്‍ആര്‍ഐ സ്ഥാപക ജന.സെക്രട്ടറി പത്മനാഭന്‍ നമ്പ്യാര്‍ ചടങ്ങില്‍ സംബന്ധിച്ചു.