ഐഎഎസ് തെരഞ്ഞെടുപ്പില്‍ വിശാല ജനകീയ മുന്നണിയെ വിജയിപ്പിക്കണം: യുഎഇ കെഎംസിസി

21

ഷാര്‍ജ: നവംബര്‍ 26ന് വെള്ളിയാഴ്ച നടക്കുന്ന ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ (ഐഎസ്) തെരഞ്ഞെടുപ്പില്‍ ഇന്‍കാസും കെഎംസിസിയും നേതൃത്വം നല്‍കുന്ന വിശാല ജനകീയ മുന്നണിയെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍, ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ, ട്രഷറര്‍ നിസാര്‍ തളങ്കര, വര്‍ക്കിംഗ് പ്രസിഡന്റ് യു.അബ്ദുല്ല ഫാറൂഖി എന്നിവര്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
അഡ്വ. വൈ.എ റഹീം പ്രസിഡന്റും നസീര്‍ ടി.വി ജന.സെക്രട്ടറിയും ശ്രീനാഥന്‍ ടി.കെ ട്രഷററുമായാണ് വിശാല ജനകീയ മുന്നണിയില്‍ മല്‍സരിക്കുന്നത്. മുന്നണിയിലെ മറ്റു സ്ഥാനാര്‍ത്ഥികള്‍ ഇവരാണ്: മാത്യു ജോണ്‍ (വൈ.പ്രസി.), മനോജ് ടി.വര്‍ഗീസ് (ജോ.ജന.സെക്ര.), ബാബു വര്‍ഗീസ് (ജോ.ട്രഷ.), മുരളീധരന്‍ വി.കെ.പി (ഓഡി.). മാനേജിംഗ് കമ്മിറ്റിയിലേക്ക് മല്‍സരിക്കുന്നവര്‍: ജബ്ബാര്‍ എ.കെ, ജൂഡ്‌സണ്‍ സുജനന്‍ ജേക്കബ് (ജേക്കബ്), കുഞ്ഞമ്പു നായര്‍ തെക്കുംതറ (ടി.കെ നായര്‍), എം.കെ ചാക്കോ, രഘുകുമാര്‍ മണ്ണൂരേത്ത്, റോയ് മാത്യു.
വിശാല ജനകീയ മുന്നണിയെ അധികാരത്തിലെത്തിക്കേണ്ടത് അനിവാര്യതയാണെന്ന തിരിച്ചറിവില്‍ വിലയേറിയ വോട്ടവകാശം സമ്മതിദായകര്‍ വിനിയോഗിക്കണമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.