രാസപ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന പാഠങ്ങള്‍ പകര്‍ന്ന് ശില്‍പശാല

5
ദുബൈ ആസ്ഥാനമായ ഫണ്‍ റോബോട്ടിക്‌സിലെ സാങ്കേതിക പരിശീലകന്‍ ഉമര്‍ അല്‍ സുവാബി ഷാര്‍ജ പുസ്തക മേളയില്‍ രാസ ശില്‍പശാലയില്‍

ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ നേതൃത്വത്തില്‍ ഡസന്‍ കണക്കിന് ശില്‍പശാലകള്‍ ഉള്‍പ്പെടുന്ന 1,000ത്തിലധികം പ്രവര്‍ത്തനങ്ങളുമായി ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേള പ്രസക്തം, ശ്രദ്ധേയം

ഷാര്‍ജ: ഒരു ചെറിയ കുട്ടി വീര്‍പ്പിച്ച ബലൂണുമായി ശില്‍പശാലാ പരിശീലകന്റെ അടുത്തേക്ക് നടന്നടുത്തപ്പോള്‍, മറ്റ് പങ്കാളികളും മാതാപിതാക്കളും സന്തോഷപേൂര്‍വം ഉറക്കെ കരഘോഷം മുഴക്കി. കുട്ടികള്‍ക്കായി രൂപകല്‍പന ചെയ്ത പ്രഭാത ശില്‍പശാലകളിലൊന്നില്‍ രസതന്ത്ര പരീക്ഷണങ്ങളുടെ ആദ്യ പാഠം പഠിക്കുകയായിരുന്നു ആവേശഭരിതനായ ആ കുട്ടി. സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ മറ്റ് നിരവധി പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം 40-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയുടെ ആവേശകരമായ ഷോയാണ് ബുധനാഴ്ച നടന്നത്.
കെമിക്കല്‍ റിയാക്ഷന്‍ ആക്റ്റിവിറ്റി എന്ന ശീര്‍ഷകത്തില്‍ ഫണ്‍ റോബോട്ടിക്‌സ് നേതൃത്വത്തില്‍ 10 വയസ് വരെയുള്ള യുവ ശാസ്ത്ര പ്രേമികളെ ലക്ഷ്യമിട്ടായിരുന്നു ശില്‍പശാല. ബേക്കിംഗ് സോഡ എങ്ങനെയാണ് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉണ്ടാക്കുന്നതെന്ന് പ്രസ്തുത പരീക്ഷണം തെളിയിച്ചു. അതിനായി കുട്ടികളോട് രാസവസ്തു കുപ്പിയിലാക്കി ബലൂണ്‍ കൊണ്ട് അടച്ച് ബലൂണ്‍ വീര്‍പ്പിക്കുന്നത് കാണാന്‍ ആവശ്യപ്പെട്ടു.
ദുബൈ ആസ്ഥാനമായ ഫണ്‍ റോബോട്ടിക്‌സിലെ സാങ്കേതിക പരിശീലകന്‍ ഉമര്‍ അല്‍ സുവാബി, കുട്ടികള്‍ക്ക് രസതന്ത്രത്തെയും രാസപ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള ഒരവലോകനമാണ് ആദ്യം നല്‍കിയത്. തുടര്‍ന്ന്, രാസവസ്തുക്കള്‍ താരതമ്യപ്പെടുത്താനായി നിറങ്ങള്‍ കലര്‍ത്തി ചില ഉദാഹരണങ്ങള്‍ അദ്ദേഹം കാണിച്ചു.
ബേക്കിംഗ് സോഡ, വിനാഗിരി, ഫുഡ് കളറിംഗ് എന്നിവ ഉപയോഗിച്ചാണ് അടുത്ത പരീക്ഷണം നടത്തിയത്. ഇത് വെളുത്ത പൊടിയുടെ പ്രതലത്തില്‍ ചുവപ്പിന്റെയും നീലയുടെയും തിളക്കമുള്ള പാറ്റേണുകള്‍ നെയ്‌തെടുത്തു. ഒരു ഇഷ്ടാനുസൃത ഗെയിമിലെ പ്രതികരണവുമായി ബന്ധപ്പെട്ട വാക്കുകള്‍ ഊഹിക്കാനും സ്‌ക്രീനിലെ ശൂന്യത പൂരിപ്പിക്കാനും കുട്ടികളെ അദ്ദേഹം പ്രേരിപ്പിച്ചു.