ഐനസ് അല്‍ മദീന ഹൈപര്‍ മാര്‍ക്കറ്റ് ഡിസംബര്‍ 30ന് പ്രവര്‍ത്തനമാരംഭിക്കും

60
ഐനസ് ഗ്രൂപ് ചെയര്‍മാന്‍ അബ്ദുല്ലത്തീഫ്, വൈസ് ചെയര്‍മാന്‍ അബ്ദുല്‍ സലാം, എംഡി മുഹമ്മദ് സയാഫ്, മാനേജര്‍ ഫൈസല്‍, അലക്‌സ്, ജാക്കി റഹ്മാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍

ദുബൈ: ഐനസ് ഗ്രൂപ്പിന് കീഴില്‍ അജ്മാനില്‍ ഐനസ് അല്‍ മദീന ഹൈപര്‍ മാര്‍ക്കറ്റ് ഡിസംബര്‍ 30ന് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് എം.പി അബ്ദുസ്സമദ് സമദാനി എംപി ഉദ്ഘാടനം ചെയ്യും. ഉപഭോക്താക്കള്‍ക്ക് പുതിയ റീടെയില്‍ അനുഭവം നല്‍കുന്ന വിധത്തില്‍ മദീന മാളിലാണ് ഏറ്റവും ആകര്‍ഷകമായ രീതിയില്‍ ഐനസ് അല്‍ മദീന ഹൈപര്‍ മാര്‍ക്കറ്റ് സജ്ജമാക്കിയിരിക്കുന്നതെന്ന് ഗ്രൂപ് ചെയര്‍മാന്‍ അബ്ദുല്ലത്തീഫും വൈസ് ചെയര്‍മാന്‍ അബ്ദുല്‍ സലാമും ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
60,000 ചതുരശ്ര അടി വിസ്തൃതിയില്‍ സജ്ജമാക്കിയ മാളില്‍ ആകര്‍ഷണീയ വിലക്കുറവും ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. അധ്വാനിക്കാന്‍ മനസുളളവന് എല്ലാം നല്‍കുന്ന നാടാണ് യുഎഇ. പല പ്രതിസന്ധികളെയും അതിജീവിച്ച നാട് നിലവിലെ കോവിഡ് പ്രതിസന്ധിയെയും തരണം ചെയ്ത് മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും അബ്ദുല്ലത്തീഫ് പറഞ്ഞു.
ഷോപ്പിംഗെന്നത് കുടുംബവുമായി എത്തി സമയം ചെലവഴിക്കുകയെന്നുളള രീതിയിലേക്ക് മാറികഴിഞ്ഞു. അതുകൊണ്ടുതന്നെ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുകയെന്നുളളതിനാണ് മുന്‍തൂക്കം നല്‍കിയിരിക്കുന്നത്.
ഐനസ് അല്‍ മദീന കഴിഞ്ഞ 12 വര്‍ഷമായി അജ്മാനിലെ റീടെയില്‍ രംഗത്ത് മികച്ച നിലയില്‍ പ്രവര്‍ത്തിച്ചു വരികയാണ്. എല്ലാ തരം ബ്രാന്റുകളും ഒരു കുടക്കീഴില്‍ ഇവിടെ ലഭ്യമാക്കിയിരിക്കുന്നു. മാള്‍ എന്ന കാഴ്ചപ്പാടിനെ മാറ്റി തികച്ചും വ്യത്യസ്തമായ നിലയിലാണ് തങ്ങള്‍ ഐനസ് അല്‍ മദീന ഹൈപര്‍ മാര്‍ക്കറ്റ് സജ്ജീകരിച്ചിരിക്കുന്നതെന്നും മദീന മാളില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക് വേറിട്ട അനുഭൂതി സമ്മാനിക്കുകയാണ് ലക്ഷ്യമെന്നും ഇവര്‍ വ്യക്തമാക്കി. ഉദ്ഘാടനത്തോടനുബന്ധിച്ച് നറുക്കെടുപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് കാഷ് പ്രൈസ് ഉള്‍പ്പെടെ സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
റിയല്‍ എസ്‌റ്റേറ്റ് അടക്കം വിവിധ മേഖലകളില്‍ ഇന്ന് ഐനസ് ഗ്രൂപ്പിന് പ്രാതിനിധ്യമുണ്ട്. ഒട്ടേറെ ചാരിറ്റി പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുന്നു. കോവിഡ് രൂക്ഷമായ കാലയളില്‍ പല നിലകളില്‍ പ്രവാസികള്‍ക്ക് സഹായം നല്‍കാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും അടധികൃതര്‍ പറഞ്ഞു.
ഐനസ് ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് സയാഫ്, മാനേജര്‍ ഫൈസല്‍, കണ്‍സള്‍ട്ടന്റ് അലക്‌സ്, ആംബിയന്റ് എംഡി ജാക്കി റഹ്മാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.