എമിറേറ്റ്‌സ് ക്‌ളാസിക്കിന്റെ ഏറ്റവും വലിയ ഓഫീസ് അല്‍ത്വവാര്‍ സെന്ററില്‍ ആരംഭിച്ചു

28
എമിറേറ്റ്‌സ് ക്‌ളാസിക്കിന്റെ ഏറ്റവും വലിയ ഓഫീസ് അല്‍ത്വവാര്‍ സെന്ററില്‍ ആരംഭിച്ചതിനെ കുറിച്ച് തമീം അബൂബക്കര്‍ വിശദീകരിക്കുന്നു. സാദിഖ് അലി അലിയമക്കാനകം, മൊയ്തീന്‍ കുറുമത്ത്, ബൂറേ സമീപം

ദുബൈ: എമിറേറ്റ്‌സ് ക്‌ളാസിക് ബിസിനസ് സെന്ററിന്റെ മൂന്നാമത്തെയും ഏറ്റവും വലുതുമായ ഓഫീസ് ദുബൈയിലെ സര്‍ക്കാര്‍ സേവനങ്ങളുടെ ഏറ്റവും വലിയ കേന്ദ്രം എന്നറിയപ്പെടുന്ന അല്‍ത്വവാര്‍ സെന്ററില്‍ അത്യാധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തനമാരംഭിച്ചു. രണ്ടു നിലകളിലായി 3400 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പണി കഴിപ്പിച്ച പുതിയ ഓഫീസില്‍ ഉപയോക്താക്കള്‍ക്ക് തൃപ്തികരമായ രീതിയില്‍ സേവനങ്ങള്‍ ലഭിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. രണ്ടാം നിലയിലെ എക്‌സിക്യൂട്ടീവ് ലോഞ്ച് ഇതിലൊന്നാണ്. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ലൈസന്‍സിംഗ് സേവനങ്ങള്‍ക്കും പേരു കേട്ട സ്ഥാപനമാണ് എമിറേറ്റ്‌സ് ക്‌ളാസിക്. ബാങ്ക് അക്കൗണ്ട് തുടങ്ങാനുള്ള നടപടികള്‍, കച്ചവട ലൈസന്‍സ് പുതുക്കല്‍, നിയമ സഹായങ്ങള്‍, വാറ്റ് രജിസ്‌ട്രേഷന്‍, സ്വദേശി സ്‌പോണ്‍സര്‍മാരെ കണ്ടെത്തല്‍, ഇജാരി, പിഒഎ, എംഒഎ, ഗോള്‍ഡന്‍ വിസ, എക്‌സ്‌പോ 2020യുമായി ബന്ധപ്പെട്ട ഫുഡ് ക്‌ളിയറന്‍സ് സേവനങ്ങള്‍ തുടങ്ങിയവ എമിറേറ്റ്‌സ് ക്‌ളാസിക്കിന്റെ പ്രത്യേകതകളാണെന്നും മാനേജിംഗ് പാര്‍ട്ണര്‍ തമീം അബൂബക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ദുബൈയിലെ സര്‍ക്കാര്‍ സേവന ദാതാക്കളില്‍ ഉന്നത സ്ഥാനത്തെത്താന്‍ എമിറേറ്റ്‌സ് ക്‌ളാസിക്കിനെ സഹായിച്ചതും ഇതൊക്കെയാണ്. ഉദ്ഘാടന ദിവസം മുതല്‍ ഒരാഴ്ചത്തേക്ക് സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതല്ലെന്നും, ഇതിനു പുറമെ മറ്റു പ്രത്യേക ഓഫറുകളും വരുംദിവസങ്ങളില്‍ ലഭ്യമാകുമെന്നും രണ്ടാം നിലയിലെ എക്‌സിക്യൂട്ടീവ് ലോഞ്ച് ഉപയോക്താക്കളില്‍ മാനസിക സമ്മര്‍ദം ഒഴിവാക്കി സമാധാനപരമായ അന്തരീക്ഷത്തില്‍ അവര്‍ക്കാവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടു കൂടിയാണെന്ന് എമിറേറ്റ്‌സ് ക്‌ളാസിക് സിഇഒ സാദിഖ് അലി അലിയമക്കാനകം അറിയിച്ചു.
പാര്‍ട്ണര്‍മാരായ മൊയ്തീന്‍ കുറുമത്ത്, ബൂറേ എന്നിവരും സംബന്ധിച്ചു.