ഫസ്റ്റ് സൊല്യൂഷന്‍ ഡോക്യുമെന്റ്‌സ് ക്‌ളിയറിംഗ് സര്‍വീസസ് മൂന്നാം ശാഖ കറാമയില്‍ പ്രവര്‍ത്തനമാരംഭിച്ചു

135
ഫസ്റ്റ് സൊല്യൂഷന്‍ ഡോക്യുമെന്റ്‌സ് ക്‌ളിയറിംഗ് സര്‍വീസസ് മൂന്നാം ശാഖ കറാമയില്‍ സ്‌പോണ്‍സര്‍ റാഷിദ് ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. വൈ.എ റഹീം, പുന്നക്കന്‍ മുഹമ്മദലി, മുനീര്‍ കുമ്പള, നസീഫ് മൂകമാക്കിയില്‍ , ഫിറോസ് ഖാന്‍, അബ്ദുറഹ്മാന്‍, റസാഖ്, ബഷീര്‍ കാഞ്ഞങ്ങാട് സമീപം

ദുബൈ: ഫസ്റ്റ് സൊല്യൂഷന്‍ ഡോക്യുമെന്റ്‌സ് ക്‌ളിയറിംഗ് സര്‍വീസസിന്റെ മൂന്നാമത്തെ ശാഖ കറാമ സെന്ററിന് എതിര്‍ വശത്ത് പ്രവര്‍ത്തനമാരംഭിച്ചു. സിഇഒ റാഷിദ് കല്‍ബാന്‍ ഉദ്ഘാടനം ചെയ്തു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ.എ റഹീം, ഇന്‍കാസ് യുഎഇ പ്രസിഡന്റ് മഹാദേവന്‍ വാഴശ്ശേരില്‍, എം.ജി പുഷ്പാകരന്‍, ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി, ഇന്‍കാസ് നേതാക്കളായ സി.പി ജലീല്‍, ഫൈസല്‍ കണ്ണോത്ത്, സി.എ ബിജു, ആരിഫ് ഒറവില്‍, അഡ്വ. ഷീല, ഫസ്റ്റ് സൊല്യൂഷന്‍ ഡോക്യുമെന്റ്‌സ് ക്‌ളിയറിംഗ് സര്‍വീസസ് ഡയറക്ടര്‍മാരായ നസീഫ് മൂക്കമാക്കിയില്‍, മുനീര്‍ കുമ്പള, ഫിറോസ് ഖാന്‍, അബ്ദുറഹ്മാന്‍ (അന്തു കറാമ), റസാഖ്, ബഷീര്‍ കാഞ്ഞങ്ങാട് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ബിസിനസ് സെറ്റപ്, ഇന്‍വെസ്റ്റര്‍ വിസ, മെഡിക്കല്‍, ടൈപ്പിംഗ്, പ്രൊഫഷണല്‍ സിവി മേക്കിംഗ്, ട്രാന്‍സ്‌ലേഷന്‍, നോട്ടറി തുടങ്ങിയവയും ദുബൈ പൊലീസ്, ദുബൈ കോര്‍ട്ട് മുതലായ ഇരുപതോളം ഗവണ്‍മെന്റ് ഡിപാര്‍ട്‌മെന്റുകളുമായി ബന്ധപ്പെട്ട മുഴുവന്‍ സേവനങ്ങളും മികച്ച നിലയില്‍ ഇവിടെ നിന്ന് ലഭിക്കുമെന്നും ഈ രംഗത്തെ വര്‍ഷങ്ങളുടെ പരിചയവും വൈദഗ്ധ്യവുമാണ് തങ്ങളുടെ പിന്‍ബലമെന്നും മാനേജിംഗ് ഡയറക്ടര്‍ നസീഫ് മൂക്കമാക്കിയില്‍ പറഞ്ഞു.
ഫസ്റ്റ് സൊല്യൂഷന്‍ ഡോക്യുമെന്റ്‌സ് ക്‌ളിയറിംഗ് സര്‍വീസസിന്റെ മൂന്നാമത്തെ ശാഖയാണിത്. ഖിസൈസ് അല്‍ത്വവാറിലെ കെഎഫ്‌സിക്ക് മുകളിലാണ് കോര്‍പറേറ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. ബര്‍ദുബൈ ബാഖിര്‍ മുഹിബ്ബിക്ക് അകത്ത് രണ്ടാമത്തെ ശാഖ പ്രവര്‍ത്തിക്കുന്നത്.
കറാമ ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ഓഫറുകള്‍ ലഭ്യമാണ്. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക:
www.firstsolutionuae.com