ദേശീയ ദിനം: ദുബൈ യാത്രക്കാര്‍ക്ക് എക്‌സ്‌പോ സൗജന്യ ടിക്കറ്റ്

16

ദുബൈ: യുഎഇയുടെ 50-ാം ദേശീയ ദിനാഘോഷ ഭാഗമായി ദുബൈയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് എക്‌സ്‌പോ 2020 ദുബൈയിലേക്ക് സൗജന്യ ടിക്കറ്റ് നല്‍കുന്നു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെഡിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് ദുബൈ(ജിഡിആര്‍എഫ്എഡി)യുമായി സഹകരിച്ച് ദുബൈ കൗണ്‍സില്‍ ഫോര്‍ ബോര്‍ഡര്‍ ക്രോസ്സിംഗ് പോയിന്റ്‌സ് സെക്യൂരിറ്റിയാണ് ഈ ദേശീയ ദിനാഘോഷ സമ്മാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ന് (ബുധന്‍) മുതല്‍ ഇഷ്യൂ ചെയ്തിരിക്കുന്ന പ്രവേശന ടിക്കറ്റില്‍ രണ്ടാഴ്ച എക്‌സ്‌പോയില്‍ സന്ദര്‍ശനം നടത്താന്‍ സാധിക്കും. ദുബൈയിലെ വിവിധ പ്രവേശന കവാടങ്ങളിലെത്തുന്ന എല്ലാവര്‍ക്കും (ടൂറിസ്റ്റുകള്‍, താമസക്കാര്‍, പൗരന്മാര്‍) എക്‌സ്‌പോ 2020 ദുബൈ സൗജന്യ ടിക്കറ്റ് ലഭിക്കുന്നതാണ്. 192 രാജ്യങ്ങളുടെ പങ്കാളിത്തമുള്ള എക്‌സ്‌പോ 2020 ലോകത്തിലെ ഏറ്റവും വലിയ പ്രദര്‍ശനമാണ്.