പ്രാദേശിക കാര്‍ഷിക ഉല്‍പ്പന്ന വിപണിക്ക് പ്രോത്സാഹനവുമായി ലുലു

5

അബുദാബി: യു.എ.ഇയുടെ 50-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് പ്രാദേശിക കര്‍ഷിക ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രത്യേക ക്യാമ്പയിന് തുടക്കം കു റിച്ചു. അബുദാബി മുഷ്‌രിഫ് മാള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന പരിപാടി  അബുദാബി അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിട്ടി ഡയറക്റ്റര്‍ ജനറല്‍ എഞ്ചിനീയര്‍ സഈദ് അല്‍ബഹ്‌രി സലേം അല മേരി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്തു.
ക്യാമ്പയിന്റെ ഭാഗമായി യുഎഇയിലെ പ്രാദേശിക ഫാമുകളുമായും സംഘടനകളുമായും സഹക രിച്ച് കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനം ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പ്രോത്സാഹിപ്പിക്കും. യു.എ.ഇ.യിലെ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിക്കുകയും അതിലൂടെ സ്വദേശി കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്ന ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെ  സഈദ് അല്‍ ബഹ്‌രി സലേം അലമേരി അഭിനന്ദിച്ചു.
ഒരു പ്രാദേശിക സ്ഥാപനമെന്ന നിലയില്‍ സ്ഥലത്തെ കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ ആവശ്യമായ സഹകരണം ലുലുവിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും ഉത്തരവാദിത്തമുള്ള റീട്ടെയിലര്‍ എന്ന നിലയില്‍, പ്രാദേശിക വ്യവസായങ്ങള്‍ക്ക് സുസ്ഥിരമായ ഒരു വിപണി നല്‍കേണ്ടത് തങ്ങളുടെ കടമയാണെന്നും ലുലു ചെയര്‍മാന്‍ എം എ യൂസുഫ് അലി പറഞ്ഞു. അത് കാര്‍ഷിക ഉല്‍പ്പാദനത്തെ സ ഹായിക്കുക മാത്രമല്ല, യുഎഇയുടെ ഭക്ഷ്യസുരക്ഷയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം വ്യകത്മാക്കി.
സിലാല്‍ സിഇഒ ജമാല്‍ അല്‍ സാലം അല്‍ദാഹിരി, ലുലു സി ഇ ഒ സൈഫി രുപാവാല, എക്‌സി ക്യൂട്ടീവ് ഡയറക്ടര്‍ അഷ്‌റഫ് അലി എംഎ, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.