ലുലുവില്‍ പി&ജി ബേബി ഡയപര്‍ ബ്രാന്‍ഡ് പാംപേഴ്‌സ് പുതിയ ഉല്‍പന്ന സമാരംഭം നടത്തി

6
പാംപേഴ്‌സിന്റെ പുതിയ ഉല്‍പന്ന സമാരംഭ ചടങ്ങില്‍ ലുലു പി&ജി പ്രതിനിധികള്‍

ദുബൈ: പ്രോക്ടര്‍ & ഗാംബ്ള്‍ (പി & ജി) ബേബി ഡയപര്‍ ബ്രാന്‍ഡായ പാംപേഴ്‌സിന്റെ പുതിയ ഉല്‍പന്നത്തിന്റെ ഔദ്യോഗിക തുടക്കം ലുലു അല്‍ബര്‍ഷയില്‍ നടത്തി. 2021 ഫെബ്രുവരില്‍ വിപണിയിലിറക്കിയ പാംപേഴ്‌സ് നൈറ്റ്‌സ് റേഞ്ചിന്റെ പാന്റ്‌സ് ആണ് ഇപ്പോള്‍ വിപണിയിലിറക്കിയത്. പാംപേഴ്‌സ് നൈറ്റ്‌സ് പാന്റ്‌സ് വിപണിയയിലുള്ള ആദ്യ നൈറ്റ്‌സ് പാന്റ്‌സും, കൂടാതെ ജര്‍മന്‍ ടെക്‌നോളജിയില്‍ ഡിസൈന്‍ ചെയ്ത പാംപേഴ്‌സ് നൈറ്റ്‌സ് പാന്റ്‌സ് വെറ്റ്‌നസ്സ് സ്‌കിന്നില്‍ നിന്നും അകറ്റി നിര്‍ത്തുന്നതും, അതോടൊപ്പം 12 മണിക്കൂര്‍ തുടര്‍ച്ചയായി ലീക്ക് കൂടാതെ സംരക്ഷണം നല്‍കാന്‍ കഴിവുള്ളതുമാണ്.
ഈ വര്‍ഷം പാംപേഴ്‌സിന്റെ ഉയര്‍ന്ന ഷെയര്‍ അച്ചീവ്‌മെന്റിന് പിന്നില്‍ പ്രവര്‍ത്തിച്ച ലുലു ബയിംഗ് ടീമിനെ ചടങ്ങില്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.
പി & ജിയെയും ട്രാന്‍സ്‌മെഡിനെയും പ്രധിനിധീകരിച്ച കോര്‍പറേറ്റ് ടീമംഗങ്ങളായ മെഹ്ദി ഛാദ്, വലീദ് ബസോഉബ്ബ, ബിസിനസ് ഡെവലപ്‌മെന്റ്‌റ് ടീമംഗങ്ങളായ അമീര്‍ ഖത്തീബ്, ഗുല്‍പര്‍, മര്‍വാന്‍, ഗഫൂര്‍ എന്നിവരും ലുലുവിനെ പ്രധിനിധീകരിച്ച ദുബൈ റീജ്യണല്‍ മാനേജര്‍ ഹുസേഫ രൂപാവാല, ഷാര്‍ജ റീജ്യണല്‍ മാനേജര്‍ മുജീബ് അലി, റീജ്യണല്‍ ഓപറേഷന്‍സ് മാനേജര്‍ സലീം വി.സി തുടങ്ങിയവര്‍ സംബന്ധിച്ചു.