കെ.പി വഹീദക്ക് ഫുജൈറ വനിതാ കെഎംസിസി സ്വീകരണം നല്‍കി

70
കല്‍പകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി വഹീദക്ക് ഫുജൈറ വനിതാ കെഎംസിസി നല്‍കിയ സ്വീകരണ പരിപാടി യുഎഇ കെഎംസിസി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്യുന്നു

ഫുജൈറ: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യുഎഇയിലെത്തിയ കല്‍പകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി വഹീദക്ക് വനിതാ കെഎംസിസി ആഭിമുഖ്യത്തില്‍ മെഹര്‍ബാ റഹീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ സ്വീകരണം നല്‍കി. യുഎഇ കെഎംസിസി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. വി.എം സിറാജ്, ബഷീര്‍ ഉളിയില്‍, സുബൈര്‍ ചോമയില്‍, റഹീം കൊല്ലം സംസാരിച്ചു. കെ.പി വഹീദ മുഖ്യ പ്രഭാഷണം നടത്തി. നസീമ റസാഖ് സ്വാഗതവും ആമീന കൊല്ലം നന്ദിയും പറഞ്ഞു.