കോവിഡ് മൂലം മരിച്ചവരുടെ ആശ്രിതര്‍ക്ക് കൈത്താങ്ങായി സെവന്‍ ക്യാപിറ്റല്‍സ്

15
ഷഹീന്‍ വാര്‍ത്താസമ്മേളനത്തില്‍ പദ്ധതി പ്രഖ്യാപിക്കുന്നു

പ്രവാസികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി 15,000 രൂപയുടെ ഷെയറുകള്‍ വാങ്ങി നല്‍കുന്നു

ദുബൈ: യുഎഇയില്‍ കോവിഡ് മൂലം മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി ദുബൈയിലെ പ്രമുഖ ഷെയര്‍ ട്രേഡിംഗ് കമ്പനി സെവന്‍ ക്യാപിറ്റല്‍സ്. യുഎഇയുടെ അന്‍പതാം വാര്‍ഷികാഘോഷ വേളയില്‍ വേറിട്ട ആശയങ്ങളുമായി സെവന്‍ ക്യാപിറ്റല്‍സ് പ്രവാസികളുമായി കൈ കോര്‍ക്കുകയാണെന്ന് സിഇഒ ഷഹീന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചുരുങ്ങിയ കാലം കൊണ്ട് ദുബൈയില്‍ ആരംഭിച്ച് ഇന്ന് ലണ്ടന്‍ സ്‌റേറാക്ക് മാര്‍ക്കറ്റിന്റെ അഗീകാരം ലഭിച്ച സെവന്‍ ക്യാപിറ്റല്‍സ് യുഎഇയുടെ ഈ സന്തോഷത്തില്‍ പങ്ക് ചേരുന്നതിനോടൊപ്പം, കോവിഡ് ബാധിച്ച് മരിച്ചവരെ സ്മരിച്ച് കുടുബാംഗങ്ങളുടെ ദു:ഖത്തിലും പങ്ക് ചേര്‍ന്ന് അവരുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി ഓരോ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാവിന്റെ പേരില്‍ ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ 15,000 രൂപയുടെ ഷെയറുകള്‍ വാങ്ങി നല്‍കുകയാണ്. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ 15,000 രൂപ ഒരു വലിയ തുകയുടെ ഷെയറുകളായി മാറുമെന്നതാണ് ഇതിന്റെ പ്രത്യേകത. ആയതിനാല്‍, 18 വയസ് കഴിഞ്ഞ വിദ്യാര്‍ത്ഥിക്ക് ഈ ഷെയറുകള്‍ ഉപയോഗിച്ച് ഉപരിപഠനം നടത്താന്‍ കഴിയുമെന്നത് മാത്രമല്ല, കഴിവുള്ളവരെ കണ്ടെത്തി ജോലി നല്‍കുകയും ചെയ്യുകയെന്ന ലക്ഷ്യവുമുണ്ട്. മഹാമാരിയില്‍ മരിച്ചു പോയ പ്രവാസി കുടുംബങ്ങള്‍ക്ക് കൈത്താങ്ങായിസെവന്‍ ക്യാപിറ്റല്‍സ് ഈ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ്. ഇതിനായി അര്‍ഹതപ്പെട്ടവര്‍ scr@fx7capitals.com

എന്ന ഇമെയിലില്‍ വിവരങ്ങള്‍ അയക്കണം.

അതിനിടെ, യുഎഇയുടെ അന്‍പതാം ദേശീയ ദിനാഘോഷ ഭാഗമായി ഡിസംബര്‍ 2ന് ദേര അബ്രയില്‍ സെവന്‍ ക്യാപിറ്റല്‍സും യുഎഇയിലെ പിആര്‍ഒ കൂട്ടായ്മയും സഹകരിച്ച് ക്രീക്കില്‍ ജലഘോഷ യാത്ര സംഘടിപ്പിക്കുന്നുണ്ട്. ഈ ആഘോഷ പരിപാടിയിലേക്ക് എല്ലാവരെയും സകുടുംബം ക്ഷണിക്കുന്നതായും ഷഹീന്‍ അറിയിച്ചു.