വന്‍ വിജയമായി അറബ് ഹെല്‍ത് 2022 സമാപിച്ചു

5

ദുബൈ: ദുബൈ വേള്‍ഡ് ട്രേഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നാലു ദിവസമായി നടന്നു വന്ന അറബ് ഹെല്‍ത് 2022 സമ്മേളന-പ്രദര്‍ശനത്തിന് വന്‍ വിജയത്തോടെ സമാപനമായി. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്ത അറബ് ഹെല്‍ത്തില്‍ ആയിരങ്ങളാണ് സന്ദര്‍ള്‍ശിച്ചത്. 56 രാജ്യങ്ങളില്‍ നിന്നും 3,600 പവലിയനുകളുണ്ടായിരുന്നു. ലോകാരോഗ്യ മേഖലയിലെ നൂതന സംവിധാനങ്ങള്‍, ഔഷധങ്ങള്‍, പോഷകാഹാരങ്ങള്‍ പ്രദര്‍ശിപ്പിച്ചു. 56,000 ആരോഗ്യ വിദഗ്ധര്‍ സന്നിഹിതരായി. കോവിഡ് വകഭേദങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി ശില്‍പശാലകളും നടന്നു.