കരിയര്‍ ഗൈഡന്‍സ് ക്‌ളാസ് സംഘടിപ്പിച്ചു

22
ദുബൈ-തൃത്താല മണ്ഡലം കെഎംസിസി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നടത്തിയ കരിയര്‍ ഗൈഡന്‍സ് ക്‌ളാസിന് നേതൃത്വം നല്‍കിയ ഡോ. പോള്‍സണ്‍ മാത്യു ചുങ്കപ്പുരക്ക് പി.കെ അന്‍വര്‍ നഹ ഉപഹാരം നല്‍കുന്നു

ദുബൈ: കെഎംസിസി-തൃത്താല മണ്ഡലം കമ്മിറ്റി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി കരിയര്‍ ഗൈഡന്‍സ് ക്‌ളാസ് സംഘടിപ്പിച്ചു. പ്രമുഖ സാമ്പത്തിക വിദഗ്ധനും ഗവേഷകനും ലണ്ടന്‍ അമേരിക്കന്‍ സിറ്റി കോളജ് പ്രസിഡണ്ടും സിഇഒയുമായ പ്രൊഫസര്‍ ഡോ. പോള്‍സണ്‍ മാത്യു ചുങ്കപ്പുര നേതൃത്വം നല്‍കി.
യുഎഇ കെഎംസിസി ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു. പുതിയ കാലത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം യുവ സമൂഹത്തെ സഞ്ചരിപ്പിക്കാന്‍ പ്രാപ്തമാക്കുകയെന്നത് മികച്ച ഒരു സാമൂഹിക പ്രവര്‍ത്തനമാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം കെഎംസിസി ആക്ടിംഗ് പ്രസിഡണ്ട് സമീര്‍ സി.വി അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലാ പ്രസിഡണ്ട് ഫൈസല്‍ തുറക്കല്‍, ജന.സെക്രട്ടറി ജംഷാദ് മണ്ണാര്‍ക്കാട്, കാസര്‍കോട് ജില്ലാ ജന.സെക്രട്ടറി സലാം കന്യപ്പാടി, ടി.എം.എ സിദ്ദീഖ്, ലണ്ടന്‍ അമേരിക്കന്‍ സിറ്റി കോളജ് പ്രതിനിധികളായ രാജീവ്, അലക്‌സ് സംസാരിച്ചു. മണ്ഡലം ജന.സെക്രട്ടറി ഫൈസല്‍ തിരുമിറ്റക്കോട് സ്വാഗതവും ട്രഷറര്‍ അനസ് മാടപ്പാട്ട് നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബ്ദുല്‍ മുത്തലിബ്, ഉമര്‍, താഹിര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.