അഷ്‌റഫ് അച്ചന്‍വീട്ടിലിന് ദുബൈ ഗവണ്‍മെന്റിന്റെ ആദരം

88

ദുബൈ: കോവിഡ് മഹാമാരി താണ്ഡവമാടിയ ദിനങ്ങളില്‍ ദുരിതമനുഭവിച്ചവര്‍ക്ക് മനുഷ്യ കാരുണ്യ സഹായങ്ങള്‍ എത്തിച്ച അഷ്‌റഫ് അച്ചന്‍വീട്ടിലിന് ദുബൈ ഗവണ്‍മെന്റിന്റെ ആദരം. ദുബൈ പൊലീസ് ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിന് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു. കോഴിക്കോട് തിരുവള്ളൂര്‍ സ്വദേശിയായ അഷ്‌റഫ്,
കോവിഡ് രോഗം മൂലം പ്രയാസപ്പെട്ടവര്‍ക്ക് രാപകല്‍ വ്യത്യാസമില്ലാതെ ഓടിനടന്ന് സഹായമെത്തിക്കുന്ന കാരുണ്യ പ്രവര്‍ത്തകരില്‍ മുന്‍പന്തിയിലായിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളാണ് അഷ്‌റഫിന് സന്തോഷം പകരുന്നത്. കൊറോണ രൂക്ഷമായ കാലഘട്ടങ്ങളിലും
പൊതു രംഗത്തും നിസ്വാര്‍ത്ഥ സേവനം കാഴ്ച വെച്ചതിന്റെ അംഗീകരമാണിതെന്ന് ദുബൈ-തിരുവള്ളൂര്‍ പഞ്ചായത്ത് കെഎംസിസി അഷ്‌റഫ് അച്ചന്‍വീട്ടിലിനെ അനുമോദിച്ചു കൊണ്ട് പറഞ്ഞു.