ദുബൈ: ദുബൈ കെഎംസിസി അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാനും പ്രവാസ ലോകത്തെ സാമൂഹിക-സംസ്കാരിക-വിദ്യാഭ്യാസ രംഗങ്ങളിലെ അറിയപ്പെടുന്ന വ്യക്തിത്വവും ബിസിനസ് പ്രമുഖനുമായിരുന്ന ഡോ. പി.എ ഇബ്രാഹിം ഹാജിയുടെ പേരില്‍ വിദ്യാഭ്യാസ അവാര്‍ഡ് ഏര്പ്പെടുത്തടുത്താന് ദുബൈ കെഎംസിസി സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനിച്ചു. പ്രസിഡന്റ്-ഇന്‍ ചാര്‍ജ് ഹുസൈനാര് ഹാജി എടച്ചാക്കൈ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഹാജിയുടെ പേരില്‍ സ്മരണികയും പ്രസിദ്ധീകരിക്കും. അടുത്ത ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ കൂടുതല്‍ പുതിയ പുസ്തകങ്ങള്‍ എത്തിക്കാനും എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അവരുടെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യാനുള്ള പദ്ധതികള്‍ നടപ്പാക്കാനും തീരുമാനിച്ചു. നാട്ടില്‍ കോഴിക്കോട്ടും ദുബൈയില്‍ അന്താരാഷ്ട്ര വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചും ഇബ്രാഹിം ഹാജി അനുസ്മരണം സംഘടിപ്പിക്കും.
യോഗത്തില്‍ ഓര്‍ഗ.സെക്രട്ടറി ഹംസ തൊട്ടിയില്‍, സീനിയര്‍ സെക്രെട്ടറി അഡ്വ. സാജിദ് അബൂബക്കര്‍, മുസ്തഫ വേങ്ങര, മുഹമ്മദ് പട്ടാമ്പി, ഹനീഫ് ചെര്‍ക്കള, എന്‍.കെ ഇബ്രാഹിം,
ആര്.ഷുക്കൂര്‍, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, അഷ്റഫ് കൊടുങ്ങല്ലൂര്‍, ഫാറൂഖ് പട്ടിക്കര, മൊയ്ദു ചപ്പാരപ്പടവ്, ഹസന് ചാലില്‍, കെ.പി.എ സലാം, നിസാമുദ്ദീന്‍ കൊല്ലം, അഡ്വ. ഇബ്രാഹിം ഖലീല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജന.സെക്രട്ടറി മുസ്തഫ തിരൂര്‍ സ്വാഗതവും ട്രഷറര്‍ പി.കെ ഇസ്മായില്‍ നന്ദിയും പറഞ്ഞു.