ദുബൈ: ദുബൈ മലബാര്‍ കലാ-സാംസ്കാരിക വേദിയുടെ ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബിസിനസ്, സാമൂഹിക, മാധ്യമ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങള്‍ക്കാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്. മലബാര്‍ കലാ-സാസ്കാരിക വേദിയുടെ 23-ാം വാര്‍ഷികാഘോഷ, യുഎഇ 50-ാം ദേശീയാഘോഷ പരിപാടിയായ ‘സ്നേഹപൂര്‍വം 2022’ അവാര്‍ഡ് നിശയില്‍ പുരസ്കാര സമര്‍പ്പണം നടത്തും.
ഈ വര്‍ഷത്തെ ബിസിനസ് എക്സലന്‍സി അവാര്‍ഡിന് പ്രമുഖ വ്യവസായി ഇഖ്ബാല്‍ മാര്‍ക്കോണിയെയും ബിസിനസ് പേഴ്സനാലിറ്റി ഓഫ് ദി ഇയര്‍ അവാര്‍ഡിന് ബല്ലേക്കെരെ സന്തോഷിനെയും തെരഞ്ഞെടുത്തു.
മീഡിയ ലജന്‍ഡറി അവാര്‍ഡിന് അപര്‍ണ കുറുപ്പ് (ന്യൂസ് 18 കേരള),
പേഴ്സനാലിറ്റി ഓഫ് റേഡിയോ വൈശാഖ് (ഗോള്‍ഡ് എഫ്എം) എന്നിവരെയും തെരഞ്ഞെടുത്തു.
ചെര്‍ക്കളം അബ്ദുല്ല സാഹിബിന്റെ നാമധേയത്തിലുള്ള സാംസ്കാരിക-ജീവകാരുണ്യ പുരസ്കാരങ്ങള്‍ക്ക് അബ്ദുല്ല മദിമൂല (സോഷ്യല്‍ കമ്മിറ്റഡ് പെഴ്സനാലിറ്റി), അഡ്വ. ഇബ്രാഹിം ഖലീല്‍ (ഔട്സ്റ്റാന്ഡിംങ് പെര്‍ഫോമന്‍സ് ഇന്‍ സോഷ്യല്‍ വര്‍ക്), അന്‍വര്‍ ചേരങ്കൈ (ഗോള്‍ഡന്‍ സിഗ്നേചര്‍), അച്ചു മുഹമ്മദ് തളങ്കര (സോഷ്യല്‍ ഹീറോസ് ഇന്‍ ചാരിറ്റി); കെ.എം അഹമ്മദ് മാഷിന്റെ നാമധേയത്തിലുള്ള മാധ്യമ പുരസ്കാരത്തിന് രാജു മാത്യു (പ്രിന്റ് മീഡിയ -മലയാള മനോരമ), അരുണ്‍ പാറാട്ട് (ടെലിവിഷന്‍ -ന്യൂസ് 24), മഹേഷ് കണ്ണൂര്‍(പ്രസന്റര്‍ ഓഫ് റേഡിയോ -റേഡിയോ ഏഷ്യ), നാഷിഫ് അലിമിയാന് (വൈബ്രന്റ് മീഡിയ പേഴ്സനാലിറ്റി -തത്സമയം) എന്നിവരെയും തെരഞ്ഞെടുത്തു.
ജനുവരി 14 ന് ദുബൈ വിമന്‍ അസോസിയേഷന് ഹാളില്‍ നടക്കുന്ന ‘സ്നേഹപൂര്‍വം 2022’ ചടങ്ങില്‍ അവാര്‍ഡുകള്‍ സമര്‍പ്പിക്കും. അറബ് മേഖലയിലെയും സാമൂഹിക-സാംസ്കാരിക-വ്യവസായ രംഗങ്ങളിലെയും പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘടക സമിതി ഭാരവാഹികളായ അറബ് പ്രമുഖന് അഡ്വ. താരിഖ് നസീര്‍ സാലെ, മലബാര്‍ കലാ-സാംസ്കാരിക വേദി ജന.കണ്‍വീനര്‍ അഷ്റഫ് കര്‍ള, നാസര്‍ മുട്ടം, ബഷീര്‍ പള്ളിക്കര, നസീര്‍ കൊടുവള്ളി, നൗഷാദ് കന്യപ്പാടി, ടി. എ ഹനീഫ കോളിയടുക്കം, റാഫി പള്ളിപ്പുറം, സലാം കന്യപ്പാടി, ഷബീര്‍ കീഴുര്‍, ഷാഹുല്‍ തങ്ങള്‍, ആദില്‍ സാദിഖ് ഇസിഎച്ച്, ഷാഹിന നവാസ്, നാസര്‍ കോളിയടുക്കം, മുനീര്‍ ബെരിക്കെ എന്നിവര്‍ അറിയിച്ചു.