ബഷീര്‍ പാന്‍ ഗള്‍ഫിന് ഗോള്‍ഡന്‍ വിസ

7
ഗോള്‍ഡന്‍ വിസയടിച്ച പാസ്‌പോര്‍ട്ട് ജിഡിആര്‍എഫ്എ ഉദ്യോഗസ്ഥര്‍ ബഷീര്‍ പാന്‍ഗള്‍ഫിന് കൈമാറുന്നു

ദുബൈ: സാമൂഹിക പ്രവര്‍ത്തകനും വ്യവസായിയുമായ ബഷീര്‍ പാന്‍ ഗള്‍ഫിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. പാന്‍ഗള്‍ഫ് ഗ്രൂപ് ചെയര്‍മാനും മലബാര്‍ ഗോള്‍ഡന്‍ ആന്‍ഡ് ഡയമണ്ട്‌സ് ഡയറക്ടറുമാണ്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) നിക്ഷേപ രംഗത്തെ മികവുകള്‍ പരിഗണിച്ചാണ് ബഷീര്‍ പാന്‍ ഗള്‍ഫിന് ദീര്‍ഘ കാല വിസ അനുവദിച്ചത്. പത്ത് വര്‍ഷത്തെ വിസയടിച്ച പാസ്‌പോര്‍ട്ട് കഴിഞ്ഞ ദിവസം ജിഡിആര്‍എഫ്എ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തിന് കൈമാറി.
കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ കെ.കെ ബഷീര്‍ 26 വര്‍ഷമായി യുഎഇയിലുണ്ട്. ഫര്‍ണിച്ചര്‍, ഇന്റീരിയര്‍, റെസ്റ്റോറന്റ്, ഹൈപര്‍ മാര്‍ക്കറ്റ് തുടങ്ങിയ വിവിധ മേഖകളിലാണ് പ്രധാനമായും പ്രവര്‍ത്തിച്ചു വരുന്നത്. മാത്രവുമല്ല, സാമൂഹിക മേഖലയില്‍ നിരവധി പ്രവര്‍ത്ത നങ്ങള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്‍കാറുമുണ്ട്. വിസ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അതിന് രാജ്യത്തെ ഭരണകര്‍ത്താക്കളോടും ഉദ്യോഗസ്ഥരോടും നന്ദി പറയുന്നുവെന്നും ബഷീര്‍ പറഞ്ഞു. മലയാളി ബിസിനസ് നെറ്റ്‌വര്‍ക്കായ ഐപിഎ ഫൗണ്ടര്‍ ഡയറക്ടര്‍, ഐഎഎസ് മെംബര്‍, യുഎഇ തണല്‍ കുറ്റ്യാടി ചെയര്‍മാന്‍ തുടങ്ങിയ വിവിധ സ്ഥാനങ്ങള്‍ വഹിക്കുന്നു.
ഹാജറയാണ് ഭാര്യ. ഡോ. ഹിബ ബഷീര്‍, ബാസില്‍ ബഷീര്‍, ബാസിത് ബഷീര്‍ മക്കളാണ്.