ഹാദി എക്‌സ്‌ചേഞ്ച് ഇനി കറാമയിലും

19
ഹാദി എക്‌സ്പ്രസ്സ് എക്‌സ്‌ചേഞ്ചിന്റെ കറാമ ബ്രാഞ്ച് ഹാദി ഗ്രൂപ് എംഡി മുഹമ്മദ് ഷരീഫ് അല്‍ ഹാദി, ഫുആദ് ഷരീഫ് അല്‍ ഹാദി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു. ജനറല്‍ മാനേജര്‍ ആല്‍ബിന്‍ തോമസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ചീഫ് റെപ്രസെന്ററ്റീവ് ജോര്‍ജ് ജോസഫ്, സിനിമാ താരവും അവതാരകയുമായ മീരാ നന്ദന്‍, ആര്‍ജെ വൈശാഖ് സമീപം

ദുബൈ: ഹാദി എക്‌സ്പ്രസ്സ് എക്‌സ്‌ചേഞ്ചിന്റെ കറാമ ബ്രാഞ്ച് പ്രവത്തനമാരംഭിച്ചു. ഹാദി ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷരീഫ് അല്‍ ഹാദി, ഫുആദ് ഷരീഫ് അല്‍ ഹാദി, ജനറല്‍ മാനേജര്‍ ആല്‍ബിന്‍ തോമസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ചീഫ് റെപ്രസെന്ററ്റീവ് ജോര്‍ജ് ജോസഫ്, സിനിമാ താരവും അവതാരകയുമായ മീരാ നന്ദന്‍, ആര്‍ജെ വൈശാഖ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
കറാമ പാര്‍ക്കിന് സമീപം കല്യാണ്‍ ജ്വല്ലറിക്കും ആസ്റ്ററിനും സമീപത്തെ അല്‍ ഹബ്ബായ് ബില്‍ഡിംഗിലാണ് ഹാദി എക്‌സ്‌ചേഞ്ച് ശാഖ ആരംഭിച്ചത്.
1994ല്‍ ആരംഭിച്ച ഹാദി എക്‌സ്‌ചേഞ്ചിന് യുഎഇയിലുടനീളം ശാഖകളും വിപുലമായ നെറ്റ്‌വര്‍ക്കുമുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഫീസര്‍മാരാണ് മാനേജ് ചെയ്യുന്നത്. ഉപയോക്താക്കളുടെ ബാങ്കിംഗ്, ധനവിനിമയ ആവശ്യങ്ങള്‍ക്ക് കാര്യക്ഷമമായ പരിഹാരവും മികച്ച സേവനവും നല്‍കാന്‍ ഹാദി എക്‌സ്‌ചേഞ്ചിന് കഴിയുന്നുണ്ട്.
ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിലേക്ക് എളുപ്പത്തിലും കുറഞ്ഞ നിരക്കിലും പണമയക്കാനും സാലറി ട്രാന്‍സ്ഫര്‍ അടക്കം മറ്റെല്ലാ ധനവിനിമയ ഇടപാടുകള്‍ക്കും ഇവിടെ സൗകര്യമുണ്ട്.
ഉപയോക്തൃ സേവനത്തിന് പേര് കേട്ട ഹാദി എക്‌സ്‌ചേഞ്ചിന് ജീവനക്കാര്‍ക്ക് മികച്ച തൊഴില്‍ സാഹചര്യം ഒരുക്കുന്നത് പരിഗണിച്ച് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ‘ഗ്രേറ്റ് പ്‌ളേസ് റ്റു വര്‍ക്’ സര്‍ട്ടിഫികേഷനും ലഭിച്ചിട്ടുണ്ട്.