കെഫ് സ്‌റ്റോര്‍ ആറാമത് ജിസിസി ഔട്‌ലെറ്റ് ബര്‍ദുബൈ മീന ബസാറില്‍ ആരംഭിച്ചു

168
ബര്‍ദുബൈ മീന ബസാറില്‍ കെഫ് സ്‌റ്റോറിന്റെ ജിസിസി ആറാമത് ഔട്‌ലെറ്റ് അബ്ദുല്ല അലിയും സ്‌പോണ്‍സര്‍ ഹസ്സന്‍ അലി ഇബ്രാഹിം അഹ്‌ലിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു. കെഫ് ഗ്രൂപ് സ്ഥാപകനും ചെയര്‍മാനുമായ സായ് മുഹമ്മദ്, സഹ സ്ഥാപകനും സിഇഒയുമായ സമദ്, മിഡില്‍ ഈസ്റ്റ് മാനേജിംഗ് ഡയറക്ടര്‍ ഹഫ്‌സല്‍ അബ്ദുല്ല തുടങ്ങിയവര്‍ സമീപം

ദുബായ്: പുരുഷ വസ്ത്രങ്ങളുടെ ഇടമായ കെഫ് സ്‌റ്റോറിന്റെ ജിസിസിയിലെ ആറാമത് ഔട്‌ലെറ്റ് ബര്‍ദുബൈ മീന ബസാറില്‍ പ്രവര്‍ത്തനമാരംഭിച്ചു. അബ്ദുല്ല അലിയും സ്‌പോണ്‍സര്‍ ഹസ്സന്‍ അലി ഇബ്രാഹിം അഹ്‌ലിയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. കെഫ് ഗ്രൂപ് സ്ഥാപകനും ചെയര്‍മാനുമായ സായ് മുഹമ്മദ്, സഹ സ്ഥാപകനും സിഇഒയുമായ സമദ്, മിഡില്‍ ഈസ്റ്റ് മാനേജിംഗ് ഡയറക്ടര്‍ ഹഫ്‌സല്‍ അബ്ദുല്ല എന്നിവര്‍ സന്നിഹിതരായിരുന്നു.
ബര്‍ദുബൈ സൂഖ് അല്‍ കബീര്‍ ഏരിയയില്‍ സജ്ജമാക്കിയ വിശാലമായ കെഫ് സ്‌റ്റോറില്‍ പുരുഷ വസ്ത്രങ്ങളുടെ സമ്പൂര്‍ണ ശേഖരം ആണുള്ളത്.

ആദ്യ വില്‍പന

കുറഞ്ഞ കാലയളവിനകം വന്‍ ജനപ്രീതിയും സ്വീകാര്യതയും നേടാന്‍ കെഫ് സ്‌റ്റോറുകള്‍ക്ക് സാധിച്ചിട്ടുണ്ട്. താങ്ങാവുന്ന വിലക്ക് മികച്ച വസ്ത്രങ്ങള്‍ എന്നതാണ് ഇതിന് കാരണമെന്ന് സായ് മുഹമ്മദ്, സമദ്, ഹഫ്‌സല്‍ അബ്ദുല്ല എന്നിവര്‍ പറഞ്ഞു.
ജിസിസിക്ക് പുറമെ, ഇന്ത്യയിലും അമേരിക്കയിലും കനഡയിലും ബ്രിട്ടനിലും കെഫ് സ്‌റ്റോറുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. സമീപ ഭാവിയില്‍ ജിസിസിയില്‍ കൂടുതല്‍ ഔട്‌ലെറ്റുകള്‍ തുറക്കുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

കെഫ് ടീം