കോഴിക്കോട് സ്റ്റാര്‍ ഗ്രൂപ് വാര്‍ഷിക കായിക ദിനം: ജീവനക്കാര്‍ക്ക് കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു

107
കോഴിക്കോട് സ്റ്റാര്‍ ഗ്രൂപ് വാര്‍ഷിക കായിക ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് നടനും ആര്‍ജെയുമായ മിഥുന്‍ സംസാരിക്കുന്നു. തമീം അബൂബക്കര്‍, കെ.ടി ആഷിഖ്, കെ.പി ഫൈസല്‍, ഇസ്മായില്‍ ഹംസ, സഹില്‍, മുഹമ്മദ്, സഫീര്‍, നിതിന്‍ തുടങ്ങിയവര്‍ സമീപം

ദുബൈ: യുഎഇയില്‍ പുതിയ രുചിക്കൂട്ടുകള്‍ തീര്‍ത്ത കോഴിക്കോട് സ്റ്റാര്‍ റെസ്റ്റോറന്റ് ഗ്രൂപ് വാര്‍ഷികത്തോടനുബന്ധിച്ച് ജീവനക്കാര്‍ക്കായി കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു.
ഷാര്‍ജ അല്‍ബതായിഹിലെ ജെഎംആര്‍ സ്റ്റേഡിയത്തിലായിരുന്നു മുഴു ദിന മത്സരങ്ങള്‍. ക്രിക്കറ്റ്, ഫുട്‌ബോള്‍, വോളിബോള്‍, വടംവലി തുടങ്ങിയ മത്സരങ്ങളില്‍ ജീവനക്കാര്‍ ആവേശപൂര്‍വം പങ്കെടുത്തു. റെസ്റ്റോറന്റ് ശാഖകള്‍ തിരിച്ചായിരുന്നു മത്സരങ്ങള്‍. കോഴിക്കോട് സ്റ്റാര്‍  റെസ്റ്റോറന്റ് ഗ്രൂപ്പിന്റെ വാര്‍ഷികാഘോഷ ഭാഗമായി എല്ലാ ശാഖകളും ഒരു ദിവസം അടച്ചിട്ടായിരുന്നു പങ്കാളിത്തം.റേഡിയോ താരവും അഭിനേതാവുമായ മിഥുന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. കോഴിക്കോട് സ്റ്റാര്‍ ഗ്രൂപ് പാര്‍ട്ണര്‍മാരായ തമീം അബൂബക്കര്‍, കെ.ടി ആഷിഖ്, കെ.പി ഫൈസല്‍, ഇസ്മായില്‍ ഹംസ, സഹില്‍, മുഹമ്മദ്, എന്നിവരും ഷഫീഖ്, സഫീര്‍, നിതിന്‍ എന്നിവരും പങ്കെടുത്തു. ചിത്ര അവതാരകയായിരുന്നു. ജീവനക്കാര്‍ ജീവ കാരുണ്യ പ്രവര്‍ത്തനത്തിന് ശേഖരിച്ച തുക ചടങ്ങില്‍ കൈമാറി. നറുക്കെടുപ്പില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ഇരുനൂറോളം പേരാണ് വാര്‍ഷിക കായിക ദിന പരിപാടികളില്‍ പങ്കെടുത്തത്.