ലുലു എക്‌സ്‌ചേഞ്ച് ‘സെന്‍ഡ് സ്മാര്‍ട്ട്, വിന്‍ സ്മാര്‍ട്ട് 2021’ ടെസ്‌ല കാര്‍ ഘാന സ്വദേശിക്ക്

14
ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഷഫീസ് അഹമ്മദ് ലുലു എക്‌സ്‌ചേഞ്ചിന്റെ 'സെന്‍ഡ് സ്മാര്‍ട്ട്, വിന്‍ സ്മാര്‍ട്ട് 2021' മല്‍സരത്തില്‍ വിജയിച്ച് ടെസ്‌ല മോഡല്‍3 കാര്‍ ഗ്രാന്റ് പ്രൈസ് നേടിയ അബ്ദുല്‍ ഗനിക്ക് സമ്മാനം നല്‍കുന്നു
ലുലു എക്‌സ്‌ചേഞ്ചിലൂടെ നേരിട്ടും, ‘ലുലു മണി’ ഡിജിറ്റല്‍ ആപ്പിലൂടെയും സെപ്തംബര്‍ 1നും ഡിസംബര്‍ 31നുമിടക്ക് പണമിടപാട് നടത്തിയവരെല്ലാം പ്രമോഷന്റെ ഭാഗമായി.
ടെസ്‌ല മോഡല്‍3 കാറിനു പുറമെ, 2 കിലോ വരെ സ്വര്‍ണവും രണ്ടര ലക്ഷം ദിര്‍ഹമിന്റെ ഗിഫ്റ്റ് വൗച്ചറുകളുമാണ് 1,000 പേര്‍ക്ക് സമ്മാനിച്ചത്.

ദുബൈ: ഷാര്‍ജ മുവൈലയിലെ അല്‍ഖലീജ് ഓട്ടോമൊബൈല്‍സ് ജീവനക്കാരനായ അബ്ദുല്‍ ഗനിയുടെ ജീവിതം ഇനി മാറും! ഒരു സാധാരണ മെക്കാനിക്കില്‍ നിന്നും അത്യാഡംബര ടെസ്‌ല മോഡല്‍3 കാറിന്റെ ഉടമായിരിക്കുകയാണിദ്ദേഹം. ലുലു എക്‌സ്‌ചേഞ്ചിലൂടെ പണമയച്ചപ്പോള്‍ തേടിയെത്തിയ ഭാഗ്യമാണ് ഗനിയുടെ ജീവിതം മാറ്റിമറിച്ചത്. ലുലു എക്‌സ്‌ചേഞ്ച് ‘സെന്‍ഡ് സ്മാര്‍ട്ട്, വിന്‍ സ്മാര്‍ട്ട് 2021’ പ്രമോഷന്റെ ഭാഗമായ ടെസ്‌ല മോഡല്‍3 കാര്‍ തന്നെ തേടിയെത്തിയത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല, ഘാനയിലെ ഡ്രോബോ സ്വദേശിയായ അബ്ദുല്‍ ഗനിക്ക്. അല്‍ബര്‍ഷ ലുലു ഹൈപര്‍ മാര്‍ക്കറ്റില്‍ നടന്ന പ്രൗഢ ചടങ്ങില്‍ ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഷഫീസ് അഹമ്മദ് അബ്ദുല്‍ ഗനിക്ക് സമ്മാനം നല്‍കി.
2019ല്‍ യുഎഇയില്‍ ജോലി തേടിയെത്തിയതാണ് ഗനി. എന്നാല്‍, കാര്യമായ ജോലിയൊന്നും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഇദ്ദേഹം ഘാനയിലേക്ക് തിരിച്ചു പോയി. 2021ല്‍ വീണ്ടും തൊഴിലന്വേഷിച്ച് യുഎഇയിലെത്തിയ ഗനിക്ക് മെക്കാനിക്കായി ജോലി ലഭിക്കുകയായിരുന്നു. ഭാഗ്യത്തിലൂടെ ഇപ്പോള്‍ ജീവിതം മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നുവെന്നത് ആവേശത്തോടെയാണ് ഗനി മനസ്സില്‍ സൂക്ഷിക്കുന്നത്.
ലുലു എക്‌സ്‌ചേഞ്ചിന്റെ സെപ്തംബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള ‘സെന്‍ഡ് സ്മാര്‍ട്ട്, വിന്‍ സ്മാര്‍ട്ട്’ പ്രമോഷണല്‍ കാലയളവില്‍ എട്ടു തവണ ഗനി ജന്മനാട്ടിലേക്ക് പണമയച്ചിരുന്നു. അല്‍ബര്‍ഷ ലുലു ഹൈപര്‍ മാര്‍ക്കറ്റില്‍ ചൊവ്വാഴ്ച നടന്ന ലക്കി ഡ്രോയില്‍ ഇദ്ദേഹത്തിന് പുറമെ, ആയിരം പേര്‍ വേറെയും ഭാഗ്യശാലികളായ. രണ്ടര ലക്ഷം ദിര്‍ഹമിന്റെ ഗിഫ്റ്റ് വൗച്ചറുകളും രണ്ടു കിലോ വരെ സ്വര്‍ണ സമ്മാനങ്ങളുമാണ് വിജയികള്‍ക്ക് ലഭിച്ചത്. ലുലു എക്‌സ്‌ചേഞ്ചിലൂടെ നേരിട്ടും, ‘ലുലു മണി’ ഡിജിറ്റല്‍ ആപ്പിലൂടെയും പ്രമോഷന്‍ കാലയളവില്‍ പണമിടപാട് നടത്തിയവരില്‍ നിന്നാണ് ഈ വിജയികളെ തെരഞ്ഞെടുത്തത്. മറ്റു വിജയികളുടെ വിവരങ്ങള്‍

https://luluexchange.com/ssws21/  എന്ന ലിങ്കില്‍ ലഭ്യമാണ്.
ഇക്കാലമത്രയും ഉപയോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പ് നല്‍കാനായതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് തമ്പി സുദര്‍ശനന്‍ പറഞ്ഞു. ടെസ്‌ല മോഡല്‍3 കാര്‍ നേടിയ അബ്ദുല്‍ ഗനിക്കും വിവിധ രാജ്യക്കാരായ ആയിരം പേര്‍ക്കും ജീവിതത്തില്‍ നേട്ടങ്ങളെത്തിക്കാന്‍ ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ചിന് സാധിച്ചതിലും അദ്ദേഹം സന്തോഷം പങ്കു വെച്ചു.