അല്‍ ദഫ്‌റ മിര്‍ഫയില്‍ ലുലു ഫ്രഷ് മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു

8

അബുദാബി: ലുലു ഗ്രൂപ്പിന്റെ പുതിയ സൂപര്‍ മാര്‍ക്കറ്റ് അബുദാബി അല്‍ ദഫ്‌റയില്‍ പ്രവര്‍ത്തനമാരംഭിച്ചു. അല്‍ ദഫ്‌റ മുന്‍സിപ്പാലിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലി താരീഷ് അല്‍ മെഹറിബിയാണ് ലുലു എക്‌സ്പ്രസ്സ് ഫ്രഷ് മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത്. അല്‍ ദഫ്‌റ മുന്‍സിപ്പാലിറ്റി മാനേജര്‍ സാലിഹ് അല്‍ മറാര്‍, ഡോ. അലി സൈഫ് അല്‍ മസ്‌റൂഈ എന്നിവരും സന്നിഹിതരായിരുന്നു.
ഗ്രോസറി, ഫ്രഷ് ഉല്‍പന്നങ്ങള്‍, പഴം-പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുടെ വിശാലമായ ശേഖരം പുതിയ മാര്‍ക്കറ്റില്‍ സജ്ജീകരിച്ചിട്ടുണ്ട്. അബുദാബിയിലെ പ്രാദേശിക കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിച്ച പഴം-പച്ചക്കറികളും പുതിയ മാര്‍ക്കറ്റില്‍ ലഭ്യമാണ്.
മിര്‍ഫയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന സ്വദേശികള്‍ക്കും താമസക്കാര്‍ക്കും ഏറെ സൗകര്യപ്രദമായ രീതിയിലുള്ള ഷോപ്പിംഗ് അനുഭവം പകരുന്നതാണ് പുതിയ ലുലു എക്‌സ്പ്രസ്സ് ഫ്രഷ് മാര്‍ക്കറ്റ്. ലുലു അബുദാബി ഡയറക്ടര്‍ ടി.പി അബൂബക്കര്‍, റീജ്യണല്‍ മാനേജര്‍ അജയ് കുമാര്‍, അല്‍ ദഫ്‌റ ഓപറേഷന്‍സ് മാനേജര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.