നാലു പതിറ്റാണ്ടിന്റെ പ്രവാസം പിന്നിട്ട എം.കെ.എം മൗലവിക്ക് യാത്രയയപ്പ് നല്‍കി

128
നാലു പതിറ്റാണ്ടിന്റെ പ്രവാസം മതിയാക്കി നാട്ടിലേ ക്ക് മടങ്ങുന്ന എം.കെ.എം മൗലവിക്ക് റാസല്‍ഖൈമ റംസ് ഏരിയ കമ്മിറ്റി ഒരുക്കിയ യാത്രയയപ്പില്‍ ഉപഹാരം സമര്‍പ്പിക്കുന്നു

റാസല്‍ഖൈമ: നാലു പതിറ്റാണ്ട് പിന്നിട്ട പ്രവാസ ജീവിതത്തില്‍ 1979ല്‍
ചന്ദ്രിക റീഡേഴ്‌സ് ഫോറം മുതല്‍ കെഎംസിസിയുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച് ഒട്ടനവധി ജീവകാരുണ്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എം.കെ.എം മൗലവി എന്ന മുഹിയുദ്ദീന്‍ മൂസാ കടിയങ്ങാട് നാട്ടിലേക്ക് മടങ്ങുകയാണ്. റംസ് ഏരിയാ കമ്മിറ്റി ഒരുക്കിയ യാത്രയപ്പ് പരിപാടിയില്‍ ഏരിയാ കമ്മിറ്റി പ്രസിഡണ്ട് ഹസ്സന്‍ എടപ്പാള്‍, ജനറല്‍ സെക്രട്ടറി അസീസ് കുത്തുകല്ല്, ട്രഷറര്‍ റഷീദ് കൊളത്തൂര്‍, ഭാരവാഹികളായ അഷ്‌റഫ് കണ്ടനകം, നൂറുല്‍ ഹുദ കൊല്ലം, നിഷാം കാരത്തൂര്‍, സൈനുദ്ദീന്‍ പുലാമന്തോള്‍, ഇബ്രാഹിം ഹാജി വളാഞ്ചേരി, അബ്ദുറഹ്മാന്‍ എടയൂര്‍, സിദ്ദിഖ് പൊന്നാനി, റഷീദ് മുതൂര്‍, അബ്ദുല്‍ വാജിദ് കണ്ടനകം എന്നിവര്‍ പങ്കെടുത്തു.
ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിന്റെ അജ്മാന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി,
ദുബൈ കമ്മിറ്റി പ്രവര്‍ത്തക സമിതി അംഗം, റാസല്‍ഖൈമ കമ്മിറ്റി പ്രസിഡന്റ്, റംസ് ഏരിയാ കമ്മിറ്റി പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, റാസല്‍ഖൈമ കെഎംസിസി പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, റംസ് ഏരിയാ കമ്മിറ്റി പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച എം.കെ.എം മൗലവി സി.എച്ച് മുഹമ്മദ് കോയ സാഹിബ്, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സീതി ഹാജി, ഇ.അഹമ്മദ് സാഹിബ് ഉള്‍പ്പെടെയുള്ള മണ്‍മറഞ്ഞുപോയ മഹാന്മാരായ മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് റാസല്‍ഖൈമയില്‍ സ്വീകരണമൊരുക്കുന്നതില്‍ നേതൃത്വം വഹിച്ച വ്യക്തിത്വമാണ്.
2016 മുതല്‍ റംസ് ഏരിയാ കമ്മിറ്റി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായിരുന്ന എം.കെ.എം മൗലവി, എണ്ണമറ്റ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് നായകത്വം വഹിച്ചത്. പുതു തലമുറയിലെ പ്രവര്‍ത്തകരെ പ്രാപ്തരാക്കി മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ, വിശിഷ്യാ ഝാര്‍ഖണ്ഡ്, ബിഹാര്‍ പോലുള്ള സംസ്ഥാനങ്ങളിലെ റിലീഫ് പ്രവര്‍ത്തനങ്ങളിലും റംസ് ഏരിയാ കമ്മിറ്റിയുടെ സാന്നിധ്യം അദ്ദേഹം അറിയിക്കുകയുണ്ടായി.