
ഷാര്‍ജ: യുഎഇയിലെ ഏറ്റവും വലിയ ഹൈപര്‍ മാര്‍ക്കറ്റായ സഫാരിയുടെ പുതിയ മെഗാ പ്രമോഷനായ ‘വിന് 10 നിസ്സാന്‍ സണ്ണി’യുടെ ആദ്യ നറുക്കെടുപ്പ് ഷാര്‍ജ മുവൈലയിലെ സഫാരി മാളില്‍ ജനുവരി 10ന് നടന്നു. ഷാര്‍ജ സാമ്പത്തിക വികസന വകുപ്പ് പ്രതിനിധികളായ ഹംദ അല്‍ സുവൈദി, ഖവ്ല അല്‍ മസ്മി എന്നിവരും സഫാരി മാനേജ്മെന്റ് പ്രതിനിധികളും സന്നിഹിതരായ നറുക്കെടുപ്പില്‍ ആദ്യ 2 നിസ്സാന്‍ സണ്ണി കാറുകള്‍ക്കുള്ള വിജയികളെയാണ് തെരഞ്ഞെടുത്തത്. 5 നറുക്കെടുപ്പിലൂടെ 10 നിസ്സാന്‍ സണ്ണി കാറുകളാണ് സഫാരി സമ്മാനമായി നല്‍കുന്നത്.
നറുക്കെടുപ്പില്‍ വിജയികളായ ഫഹദ് മുന്ന (കൂപ്പണ്‍ നമ്പര്‍: 190422), മുഹമ്മദ് ബിലാല്‍ ഖലോല് (കൂപ്പണ്‍ നമ്പര്‍: 550727) എന്നിവര്‍ക്ക് ഓരോ ബ്രാന്റ് ന്യൂ നിസ്സാന്‍ സണ്ണി കാറുകള്‍ വീതം സമ്മാനമായി ലഭിക്കും. രണ്ടാമത്തെ നറുക്കെടുപ്പ് 2022 മാര്‍ച്ച് 14 നാണ് നടക്കുക.

