സൂപര്‍ ഹീറോക്ക് മിന്നല്‍ മുരളിയുടെ സല്യൂട്ട്

21
നടന്‍ ടെവീനോ തോമസ് അരുണ്‍ കുമാറിന് ലൈവായി (സ്‌ക്രീനില്‍) ആശംസ നേരുന്നു

അബുദാബി: അരുണിനും കുടുംബത്തിനും അത്ഭുതമായി സ്വീകരണ ചടങ്ങില്‍ മറ്റൊരു സൂപര്‍ ഹീറോ കൂടിയുണ്ടായിരുന്നു. വെള്ളിത്തിരയിലെ മിന്നല്‍ മുരളിയായി പ്രേക്ഷകരുടെ മനം കവര്‍ന്ന ചലച്ചിത്ര താരം ടൊവീനോ തോമസ്. ലൈവായി ചടങ്ങില്‍ പങ്കെടുത്താണ് ടൊവീനോ അരുണിന് ആശംസകള്‍ നേര്‍ന്നത്.
‘മിന്നല്‍ മുരളി’ സിനിമയില്‍ താന്‍ സൂപര്‍ ഹീറോ വേഷം ചെയ്‌തെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അരുണിനെ പോലുള്ളവരാണ് സൂപര്‍ ഹീറോകളെന്ന് പറഞ്ഞ ടൊവീനോയുടെ വാക്കുകള്‍ ഇങ്ങനെ:
”സിനിമയിലേ എനിക്ക് സൂപര്‍ ഹീറോ പവറുള്ളൂ. മഹാമാരിക്കെതിരെ മുന്നണിയില്‍ പോരാടുന്ന അരുണിനെപ്പോലുള്ള ദശലക്ഷക്കണക്കിന് മുന്‍നിര യോദ്ധാക്കളാണ് യഥാര്‍ത്ഥ സൂപര്‍ പഹീറോകള്‍. മാരകമായ വൈറസില്‍ നിന്ന് ലോകത്തെ രക്ഷിക്കാനുള്ള പ്രതിബദ്ധതക്ക് ലോകവും മനുഷ്യരാശിയും അവരോട് എന്നും കടപ്പെട്ടിരിക്കും. ഷൂട്ടിംഗിനിടെ പരിക്ക് പറ്റി രണ്ടു ദിവസം ആശുപത്രിയില്‍ കിടന്നപ്പോള്‍ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചറിഞ്ഞതാണ്. അരുണിന്റെ ഈ തിരിച്ചുവരവിന് സഹായ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സല്യൂട്ട്”.